സ​യ​ൻ​സ് ഇ​ന്ന​വേ​ഷ​ൻ ആ​ൻ​ഡ് ടെ​ക്നോ​ള​ജി എ​ക്സ്പോക്ക് തു​ട​ക്ക​ം
Friday, December 9, 2022 12:55 AM IST
തി​രു​വി​ല്വാ​മ​ല: നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന്‍റെ കീ​ഴി​ലു​ള്ള പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ, ല​ക്കി​ടി ജ​വ​ഹ​ർ​ലാ​ൽ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, നെ​ഹ്റു കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി, നെ​ഹ്റു കോ​ള​ജ് ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​ർ, നെ​ഹ്റു അ​ക്കാ​ദ​മി ഓ​ഫ് ലോ, ​ജ​വ​ഹ​ർ​ലാ​ൽ ഏ​വി​യേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നീ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ സം​യു​ക്ത​മാ​യി പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജ്, ല​ക്കി​ടി ജ​വ​ഹ​ർ​ലാ​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന സ​യ​ൻ​സ് ഇ​ന്ന​വേ​ഷ​ൻ ആ​ൻ​ഡ് ടെ​ക്നോ​ള​ജി എ​ക്സ്പോ നെ​ഹ്റു കാ​ന്പ​സി​ൽ തു​ട​ക്ക​മാ​യി.

ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​ക​ച്ച ഗ​ണി​ത, ശാ​സ്ത്ര പ്രോ​ജ​ക്ടു​ക​ൾ എ​ക്സ്പോ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ജോ​ർ​ജി​യ ഇ​ൻ​സ്റ്റി​റ്റ്യു​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ലെ റി​ട്ട. പ്രഫ. ഡോ. ​നാ​രാ​യ​ണ​ൻ കൊ​മ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ഹ്റു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​പി. കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സി​ഇ​ഒ ഡോ. ​പി.​ കൃ​ഷ്ണ​കു​മാ​ർ, ഡോ.​ആ​ർ.​സി. കൃ​ഷ്ണ​കു​മാ​ർ, കെ.​ അ​നി​ൽ വ​ർ​മ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​രു​നൂ​റി​ല​ധി​കം വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി നാ​ലാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ പ്രോ​ജ​ക്റ്റു​ക​ളു​മാ​യി "എ​ൻ​സൈ​റ്റ് 2022' ൽ ​പ​ങ്കെ​ടു​ക്കു​ന്നു​ണ്ട് .

ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ നെ​ഹ്റു വി​ജ്ഞാ​ന സ്കോ​ള​ർ​ഷി​പ്പു​ക​ളും അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളു​മാ​ണ് എ​ക്സ്പോ​യു​ടെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.​ വൈ​വി​ധ്യ​മാ​ർ​ന്ന സ്റ്റാ​ളു​ക​ളി​ൽ അ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി​യും എ​ക്സ് പോ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ ന​ട​ക്കു​ന്ന എ​ക്സ്പോ​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​ങ്കെ​ടു​ക്കാം. ഇ​ന്നു സ​മാ​പി​ക്കും.