കാ​ട്ടു​പ​ന്നി​യെ വേ​ട്ട​യാ​ടിയ ആം ​ആ​ദ്മി നേ​താ​വ് ഒളിവിൽ
Friday, December 9, 2022 12:55 AM IST
പഴയന്നൂർ: വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് കാ​ട്ടു​പ്പ​ന്നി​യെ കെ​ണി​വ​ച്ച് പി​ടി​ച്ച ആം​ആ​ദ്മി പാ​ർ​ട്ടി നേതാ​വ് ഒ​ളി​വി​ൽ. ചേ​ല​ക്ക​ര പു​ന്നാ​ട്ട് വെ​ങ്ങാ​നെ​ല്ലൂ​ർ മാ​ത്യു പി.​ ജോ​സ​ഫ് ആ​ണ് ഒ​ളി​വി​ൽ​പോ​യ​ത്.

മേ​പ്പാ​ടം മേ​ലാ​ങ്കോ​ലി​ൽ ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാം​ഹൗ​സി​ൽനി​ന്നു ക​ഷ​ണ​ങ്ങ​ളാ​ക്കി​യ നി​ല​യി​ൽ കാ​ട്ടു​പന്നി​യി​റ​ച്ചി​യും കെ​ണി​ക്കാ​യൊ​രു​ക്കി​യ ക​ന്പി​ക​ളും പി​ടി​കൂ​ടി. ഇ​ല​ക്ട്രി​ക് ലൈ​നി​ൽനി​ന്ന് നേ​രി​ട്ട് വൈദ്യുതിയെടുത്താണ് പ​ന്നി​യെ പി​ടി​കൂ​ടി​യി​രു​ന്ന​തെ​ന്ന് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

മാ​യ​ന്നൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം.​വി. ജ​യ​പ്ര​സാ​ദ്, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​വി. ഉ​ണ്ണി​കൃ​ഷ​ണ​ൻ നാ​യ​ർ, എം. ​ഗ​ണേ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.