പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ബാ​ല​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 20 വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും
Saturday, December 10, 2022 12:48 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ബാ​ല​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 20 വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. എ​ട​വി​ല​ങ്ങു സ്വ​ദേ​ശി കു​ന്ന​ത്തു വീ​ട്ടി​ൽ സു​മേ​ഷി(41) നാ​ണു ഇ​രി​ങ്ങാ​ല​ക്കു​ട ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് കെ.​പി. പ്ര​ദീ​പ് ശി​ക്ഷ വി​ധി​ച്ച​ത്.
ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ പ്ര​കാ​രം പ​ത്തു വ​ർ​ഷം ത​ട​വും 50,000 രൂ​പ പി​ഴ​യും പോ​ക്സോ നി​യ​മ പ്ര​കാ​രം പ​ത്തു വ​ർ​ഷം ക​ഠി​ന ത​ട​വും 50,000രൂ​പ പി​ഴ​യും ആ​ണ് വി​ധി​ച്ച​ത്. പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം വീ​ണ്ടും ആ​റു മാ​സം കൂ​ടി ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. പ​രി​സ​ര വാ​സി​യാ​യ അ​ഞ്ച​ര വ​യ​സു​ള്ള ബാ​ല​നാ​ണു പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. പി​ഴ തു​ക അ​തി​ജീ​വി​ത​നു ന​ൽ​കാ​നും കോ​ട​തി വി​ധി​ച്ചു. വ​ല​പ്പാ​ട് എ​സ്ഐ ആ​യി​രു​ന്ന പി.​കെ. പ​ത്മ​രാ​ജ​ൻ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സാ​ണി​ത്. ജി​ഷ ജോ​യ്, ര​ജ​നി എ​ന്നീ പോ​ലീ​സ് ഓ​ഫീ​സ​ർമാ​ർ പ്രോ​സി​ക്യുഷ​നെ സ​ഹാ​യി​ച്ചു.