ഹോ​ളി​ഗ്രേ​സി​ൽ മെ​ഗാ എ​ക്സി​ബി​ഷ​നു തു​ട​ക്കം
Saturday, December 10, 2022 12:48 AM IST
മാ​ള: ഹോ​ളി​ഗ്രേ​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​ട്യൂ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന മെ​ഗാ എ​ക്സി​ബി​ഷ​ൻ ഹോ​ളി ഫെ​യ​ർ ഫി​യ​സ്റ്റ 2022 ന് ​വ​ർ​ണോ​ജ്വ​ല​മാ​യ തു​ട​ക്കം.
വേ​റി​ട്ട ഷോ​പ്പിം​ഗ് അ​നു​ഭ​വം പ്ര​ധാ​നം ചെ​യ്യു​ന്ന വാ​ണി​ജ്യ സ്റ്റാ​ളു​ക​ൾ, കി​ഡ്സ് പാ​ർ​ക്ക്, പെ​റ്റ് ഷോ, ​ടെ​ക്നി​ക്ക​ൽ എ​ക്സ്പോ, ഓ​ട്ടോ എ​ക്സ്പോ, റോ​ബോ​ട്ടി​ക്സ് എ​ക്സി​ബി​ഷ​ൻ, നൂ​ത​ന ക​ന്പ്യൂ​ട്ട​ർ ടെ​ക്നി​ക് പ്രോ​ജ​ക്ട് എ​ക്സി​ബി​ഷ​ൻ, വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി തു​ട​ങ്ങി​യ​വ എ​ക്സി​ബി​ഷ​ന്‍റെ ആ​ക​ർ​ഷ ഘ​ട​ക​ങ്ങ​ളാ​ണ്.
നൂ​റി​ൽ പ​രം ഷോ​പ്പിം​ഗ് സ്റ്റാ​ളു​ക​ൾ, 50ൽ ​പ​രം വി​വി​ധ ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ൾ എ​ന്നി​വ​യും എ​ക്സി​ബി​ഷ​നി​ലു​ണ്ട്. ഗാ​യ​ക​നും ന​ട​നു​മാ​യ സി​ദ്ധാ​ർ​ത്ഥ് മേ​നോ​ൻ പ്ര​ധാ​ന ഗാ​യ​ക​നാ​യി എ​ത്തു​ന്ന മ​ദ്രാ​സ് മൈ​ൽ ബാ​ൻ​ഡ് ഷോ, ​മെ​ന്‍റ​ലി​സ്റ്റ് നി​ബി​ൻ നി​രാ​വ​ത്തി​ന്‍റെ ക്രി​പ്രി​ക് ഷോ, ​ഡിജെ, ​വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത വി​രു​ന്ന് എ​ന്നി​വ​ എ​ക്സി​ബി​ഷ​ന്‍റെ ആ​ക​ർ​ഷ​ക​ങ്ങ​ളാ​ണ്. വി​ക്രംസാ​രാ​ഭാ​യി സ്പെ​യ്സ് സെ​ൻ​റ​ർ, ആ​ർ​മി, നേ​വി, മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ, ബി ​എ​സ് എ​ൻഎ​ൽ, കെഎ​സ്ആ​ർടിസി, കെ ​എ​സ്ഇ​ബി തു​ട​ങ്ങി​യ​വ​ർ പ​ങ്കാ​ളി​ക​ളാ​കു​ന്ന എ​ക്സി​ബി​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഡേ​വീ​സ് മാ​സ്റ്റ​ർ നി​ർ​വഹി​ച്ചു. മൂ​ന്നു​നാ​ൾ നീ​ളു​ന്ന എ​ക്സി​ബി​ഷ​നി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ് .