ര​ക്ഷാ​വാ​ഹ​നം കൈ​മാ​റി
Saturday, December 10, 2022 12:48 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​തും അ​നാ​ഥ​വു​മാ​യ മൃ​ഗ​ങ്ങ​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​ഫ എ​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യ്ക്ക് പ്ര​വ​ർ​ത്തി​ക്കാ​ൻ ഇ​നി ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും.
തോ​ട്ടാ​പ്പു​ള്ളി വേ​ണു​ഗോ​പാ​ല​മേ​നോ​നാ​ണ് സം​ഘ​ട​ന​യ്ക്ക് വാ​ഹ​നം വാ​ങ്ങി​ന​ൽ​കി​യ​ത്. പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് ഏ​ഴു​മാ​സ​ത്തി​നു​ള്ളി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തും അ​സു​ഖം ബാ​ധി​ച്ച് തെ​രു​വി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തു​മാ​യ നി​ര​വ​ധി മി​ണ്ടാ​പ്രാ​ണി​ക​ളെ ഈ ​സം​ഘ​ട​ന ര​ക്ഷി​ച്ചി​ട്ടു​ണ്ട്. അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ച 70 മൃ​ഗ​ങ്ങ​ൾ ഇ​പ്പോ​ൾ ഇ​വ​രു​ടെ സം​ര​ക്ഷ​ണ​യി​ലു​ണ്ട്.
കൂ​ട​ൽ​മാ​ണി​ക്യ ക്ഷേ​ത്ര​ത്തി​ന്‍റെ മു​ന്നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വെ​ഫ ഫൗ​ണ്ട​ർ വി​വേ​കി​ന് വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ വേ​ണു​ഗോ​പാ​ല​മേ​നോ​ൻ കൈ​മാ​റി. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ സ​ന്തോ​ഷ് ബോ​ബ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ വി. ​സാ​യ്റാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.