മാ​ർ ആ​ന്‍റ​ണി കാ​ർ​ഡി​ന​ൽ പ​ടി​യ​റ​യു​ടെ സ്മ​ര​ണ പു​തു​ക്കി നൈ​പു​ണ്യ കോ​ളജ്
Saturday, December 10, 2022 12:48 AM IST
കൊ​ര​ട്ടി: പൊ​ങ്ങം നൈ​പു​ണ്യ കോ​ളജി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച മാ​ർ ആ​ന്‍റ​ണി കാ​ർ​ഡി​ന​ൽ പ​ടി​യ​റ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​യു​ടെ​ ഉ​ദ്ഘാ​ട​നം മോ​ണ്‍. വ​ർ​ഗീ​സ് പൊ​ട്ട​യ്ക്ക​ൽ നി​ർ​വഹി​ച്ചു.
മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യും സാ​ഹി​ത്യ​കാ​ര​നും ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വു​മാ​യ കെ. ​ജ​യ​കു​മാ​ർ ഐഎ​എ​സ്‌ മു​ഖ്യാ​തി​ഥി​യാ​യി. അ​ങ്ക​മാ​ലി - എ​റ​ണാ​കു​ളം അ​തി​രൂ​പ​ത​യു​ടെ മു​ൻ ക​ർ​ദ്ദി​നാ​ളാ​യ മാ​ർ. ആ​ന്‍റ​ണി പ​ടി​യ​റ​യെ കു​റി​ച്ചു​ള്ള ഒ​രു വീ​ഡി​യോ പ്ര​കാ​ശനം ‌നടത്തി.
കോ​ളജ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​റും പ്രി​ൻ​സി​പ്പ​ലു​മാ​യ റ​വ. ഡോ. ​കെ.​ജെ. പോ​ള​ച്ച​ൻ, അ​ക്കാ​ദ​മി​ക് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ട്രീ​സ പാ​റ​ക്ക​ൽ, എ​ച്ച്ആ​ർ ഡ​യ​റ​ക്ട​ർ ഡോ.​ സാ​ബു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്രസം​ഗി​ച്ചു.