ല​ഹ​രി​ക്കെ​തി​രെ കി​ക്കോ​ഫ്: ഗോ​ള​ടി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Saturday, December 10, 2022 12:58 AM IST
തൃ​ശൂ​ർ: ല​ഹ​രി​ക്കെ​തി​രെ ര​ണ്ടു കോ​ടി ഗോ​ളു​ക​ൾ പാ​യി​ക്കു​ന്ന​തി​ൽ ഗോ​ൾ നേ​ട്ട​വു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഡേ​വി​സ്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ "നോ ​ടു ഡ്ര​ഗ്സ്' കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ ഒ​രു​ക്കി​യ ഗോ​ൾ പോ​സ്റ്റി​ലേ​ക്കാ​ണു ജി​ ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ കി​ക്ക്.
ജി​ല്ല​യി​ലെ മു​ഴു​വ​ൻ മേ​ജ​ർ ആ​ശു​പ​ത്രി​യി​ലെ​യും ബ്ലോ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലെ​യും മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ടു​മാ​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ, അ​രോ​ഗ്യ ​കേ​ര​ളം ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ ഗോ​ൾ ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ത്തു.
സെ​ല്‍​ഫി കോ​ര്‍​ണ​റും ഒ​രു​ക്കി​യി​രു​ന്നു. പൊ​തു​ജ​ന​ങ്ങ​ളും ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി. ജി​ല്ല​യി​ലെ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഗോ​ള്‍ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു. ല​ഹ​രി​ക്കെ​തി​രെ വി​വി​ധ ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ജ​ശ്രീ ഗോ​പ​ൻ, ജി​ല്ലാ ക​ള​ക്ട​ർ ഹ​രി​ത വി.​ കു​മാ​ർ, കൗ​ൺ​സി​ല​ർ റെ​ജി ജോ​യ്, ഡി​എം​ഒ ഡോ. ​ടി.​പി. ശ്രീ​ദേ​വി, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​കെ.​എ​ൻ. സ​തീ​ഷ്, ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​ടി.​കെ. ജ​യ​ന്തി, ജില്ലാ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് മീ​ഡി​യ ഓ​ഫീ​സ​ർ ടി.​എ. ഹ​രി​താദേ​വി, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് റി​സേ​ർ​വ് ടീം ​അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രും ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നു​മാ​യ ഫു​ട്ബോ​ൾ താ​രം ടി.​ജി. പു​രു​ഷോ​ത്ത​മ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.