കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ചെ​സ് കി​രീ​ടം സെ​ന്‍റ് തോ​മ​സി​ന്
Saturday, December 10, 2022 12:58 AM IST
തൃ​ശൂ​ർ: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​ന്‍റ​ർ​കൊളീജിയേ​റ്റ് പു​രു​ഷ വി​ഭാ​ഗം ചെ​സ് കി​രീ​ടം തു​ട​ർ​ച്ച​യാ​യ എ​ട്ടാം വ​ർ​ഷ​വും നി​ല​നി​ർ​ത്തി തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ്. തൃ​ത്താ​ല ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 10 പോ​യി​ന്‍റു​ക​ൾ നേ​ടി​യാ​ണ് സെ​ന്‍റ് തോ​മ​സ് കോ​ള​ജ് കി​രീ​ടം നി​ല​നി​ർ​ത്തി​യ​ത്. എ​ട്ടു പോ​യി​ന്‍റു​ക​ൾ നേ​ടി ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജും ഏ​ഴു പോ​യി​ന്‍റു​ക​ൾ നേ​ടി ക്രൈ​സ്റ്റ് കോ​ള​ജും മൂ​ന്നാം സ്ഥാ​നം കര​സ്ഥമാ​ക്കി.
വ​നി​താ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ക​ര​സ്ഥ​മാ​ക്കി. സൗ​ത്ത് സോ​ണ്‍ ഇ​ന്‍റ​ർ​യൂ​ണി​വേ​ഴ്സി​റ്റി മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ എ​ബി​ൻ ബെ​ന്നി, അ​ശ്വി​ൻ ശ്രീ​കു​മാ​ർ എ​ന്നി​വ​രെ യൂ​ണി​വേ​ഴ്സി​റ്റി ടീ​മി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ത്തു.