മ​ഹാ​ജൂ​ബി​ലി ട്രെ​യി​നി​ംഗ് കോ​ള​ജി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു
Saturday, December 10, 2022 1:03 AM IST
മു​ള്ളൂ​ർ​ക്ക​ര: മ​ഹാ​ജൂ​ബി​ലി ട്രെ​യി​നി​ംഗ് കോ​ള​ജി​ൽ 2020-22 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​നു​മോ​ദ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഡോ. ​ഷി​ജു ചി​റ്റി​ല​പ്പി​ള്ളി സ​ദ​സി​നെ സ്വാ​ഗ​തം ചെ​യ്ത് സം​സാ​രി​ച്ചു. ​കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര അ​ധ്യ​ക്ഷ​ത പ​ദ​വി അ​ല​ങ്ക​രി​ക്കു​ക​യും കോ​ള​ജ് പ്രി​ൻ​സി​പ്പൽ റ​വ. ഡോ. ​ചാ​ക്കോ ചി​റ​മ​ൽ അ​ക്കാ​ദ​മി​ക് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.
സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പൽ ഡോ.​ ഇ​ഗ്നേ​ഷ്യ​സ് ആ​ന്‍റ​ണി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ച്ചു. എം​എ​ഡ്, ബി​എ​ഡ് വി​ഭാ​ഗ​ങ്ങ​ളി​ൽ കോ​ള​ജ് ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​വ​ർ​ക്ക് സ്വ​ർ​ണ​നാ​ണ​യ​വും ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്തു.