ക​ണ്ണം​കു​ള​ങ്ങ​ര​യി​ൽ സൗ​ജ​ന്യ കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​ന്പ്
Saturday, December 10, 2022 1:03 AM IST
തൃ​ശൂ​ർ: ട്രി​ച്ചൂ​ർ ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​ർ ഒ​ബ്സ്റ്റ​ട്രി​ക് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി​ക്ക​ൽ സൊ​സൈ​റ്റി​യു​ടേ​യും ക​ണ്ണം​കു​ള​ങ്ങ​ര ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ന്‍റേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സ്ത്രീ​ക​ൾ​ക്കാ​യി സൗ​ജ​ന്യ കാ​ൻ​സ​ർ നി​ർ​ണ​യ മെ​ഡി​ക്ക​ൽ ക്യാ​ന്പും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ന​ട​ത്തു​ന്നു. ക​ണ്ണം​കു​ള​ങ്ങ​ര പള്ളി വി​കാ​രി ഫാ. ജി​യോ തെ​ക്കി​നി​യ​ത്ത് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ല​യ​ണ്‍​സ് സെ​ക്ക​ന്‍ഡ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ജെ​യിം​സ് വ​ള​പ്പി​ല മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. നാളെ രാ​വി​ലെ ഒൻപതു മു​ത​ൽ ഉ​ച്ച​തി​രി​ഞ്ഞ് രണ്ടുവ​രെ ക​ണ്ണം​കു​ള​ങ്ങ​ര ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ ഹാ​ളി​ൽ ന​ട​ത്തു​ന്ന ക്യാ​ന്പി​ൽ സ്ത​നാ​ർ​ബു​ദം, ഗ​ർ​ഭാ​ശ​യാ​ർ​ബു​ദം തൈ​റോ​യ്ഡ് തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ളും രോ​ഗ നി​ർ​ണ​യ​ങ്ങ​ൾ​ക്കു വേ​ണ്ട​താ​യ പാ​പ്സ്മി​യ​ൻ, തൈ​റോ​യ്ഡ്, ര​ക്ത​പ​രി​ശോ​ധ​ന എ​ന്നി​വ​യും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കും.
ക​ർ​ക്കി​നോ​സ് ഹെ​ൽ​ത്ത് കെ​യ​ർ സൊ​സൈ​റ്റി, തൃ​ശൂ​ർ ദ​യ ഹോ​സ്പി​റ്റ​ൽ, സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ​മ്മ കു​ടും​ബ യൂ​ണി​റ്റ്, മാ​തൃ​വേ​ദി സം​ഘ​ട​ന ക​ണ്ണം​കു​ള​ങ്ങ​ര റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ക്യാ​ന്പി​ന് വ​ന്ധ്യ​താ വി​ദ​ഗ്ധ ഡോ. ​വി​ജി പ്ര​വീ​ണ്‍, തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​നി​ലെ​യും ഒ​ല്ലൂ​ർ സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ ഹോ​സ്പി​റ്റ​ലി​ലേ​യും ക​ണ്‍​സ​ൾ​ട്ട​ന്‍റ,് ഡോ.​നീ​ത ജോ​ർ​ജ് (എം​എ​സ്, ഡി​ജി​ഒ, എ​ഫ്ഐ​സി​ഒ​ജി), കാ​ർ​കി​നോ​സ് ക​ണ്‍​സ​ൾ​ട്ട​ന്‍റും ക്ലി​നി​ക്ക​ൽ ഓ​ങ്കോ​ള​ജി​സ്റ്റു​മാ​യ ഡോ. ​പ്ര​സീ​ദ ഗോ​വി​ന്ദ് (എം​ബി​ബി​എ​സ്, എം​ഡി, ഡി​എ​ൽ​ബി) തു​ട​ങ്ങി​യ പ്ര​ഗ​ദ്ഭ​രാ​യ ഡോ​ക്ട​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കും.
തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 34-ാം ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ മു​കേ​ഷ് കു​ള​പ​റ​ന്പി​ൽ, തൃശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 33-ാം ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ ആ​ൻ​സി ജേ​ക്ക​ബ് പു​ലി​ക്കോ​ട്ടി​ൽ, ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് ക്യാ​ൻ​സ​ർ കോ​ർ​ഡി​നേ​റ്റ​ർ എം.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്രി​ച്ചൂ​ർ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ അ​ക്ക​ര, കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​ർ​ജ് അ​ല​ക്സ് മാ​ളി​യേ​ക്ക​ൽ, പീ​യൂ​സ് പീ​റ്റ​ർ അ​ൽ​ഫോ​ണ്‍​സാ കു​ടും​ബ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ണ്‍ ക​യ്യാ​ലയ്​ക്ക​ൽ, സെ​ക്ര​ട്ട​റി അ​ഡ്വ. വി​ജോ ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.