കു​തി​രാൻ തു​ര​ങ്ക​ത്തി​നു സ​മീ​പം കാ​ർ മ​റി​ഞ്ഞ് അ​പ​ക​ടം
Tuesday, January 24, 2023 1:44 AM IST
കു​തി​രാ​ൻ: തു​ര​ങ്ക​ത്തി​നു സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​റി​ഞ്ഞ് അ​പ​ക​ടം. പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​യ്ക്കു​ള്ള പാ​ത​യി​ൽ വ​ഴു​ക്കും​പാ​റ മേ​ൽ​പ്പാ​ലം ക​ഴി​ഞ്ഞ് തു​ര​ങ്കം എ​ത്തു​ന്ന​തി​നു മു​ന്പാ​യാ​ണ് കാ​ർ മ​റി​ഞ്ഞ​ത്. പെ​രു​മ്പാ​വൂ​ർ വെ​ങ്ങോ​ല സ്വ​ദേ​ശി ഹി​ലാ​രി​യു​ടേ​താ​ണു കാ​ർ.

പ​രി​ക്കേ​റ്റ ഇ​യാ​ളെ പ​ട്ടി​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. വ​ഴു​ക്കും​പാ​റ സ്വ​ദേ​ശി നാ​രേ​ക്കാ​ട്ടി​ൽ റോ​ബി മ​ത്താ​യി​യു​ടെ വീ​ട്ടി​ലേ​യ്ക്ക് ഇ​റ​ങ്ങു​ന്ന വ​ഴി​യി​ലേ​യ്ക്കാ​ണു കാ​ർ മ​റി​ഞ്ഞി​ട്ടു​ള്ള​ത്.