ഗ​ൾ​ഫി​ൽ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ യു​വാ​വ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു
Tuesday, January 24, 2023 11:26 PM IST
പെ​രി​ങ്ങോ​ട്ടു​ക​ര: സ​ർ​പ്രൈ​സ് ന​ൽ​കു​ന്ന​തി​നാ​യി വീ​ട്ടു​കാ​രെ അ​റി​യി​ക്കാ​തെ ഗ​ൾ​ഫി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ച്ച യു​വാ​വ് നെ​ടു​ന്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​പ്പെ​ട്ടു. പെ​രി​ങ്ങോ​ട്ടു​ക​ര കി​ഴു​പ്പി​ള്ളി​ക്ക​ര റോ​ഡി​ൽ പ​രേ​ത​നാ​യ ത​ച്ച​പ്പു​ള്ളി പ​രേ​ത​നാ​യ അ​യ്യ​പ്പ​കു​ട്ടി​യു​ടെ മ​ക​ൻ വി​നോ​ദ് (40) ആ​ണ് മ​രി​ച്ച​ത്.

ദു​ബാ​യി​ലെ വി​ലോ​ക്സ് ടെ​ക്നി​ക്ക​ൽ സ​ർ​വീ​സി​ൽ ഡ്രൈ​വ​റാ​യ വി​നോ​ദ് ദു​ബാ​യി​ലെ ജോ​ലി സ്ഥ​ല​ത്തു​നി​ന്നും വീ​ട്ടു​കാ​രെ അ​റി​യി​ക്കാ​തെ​യാ​ണ് നാ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്. എ​റ​ണാ​കു​ള​ത്തു​ള്ള സ​ഹോ​ദ​രി ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലി​റ​ങ്ങി അ​ളി​യ​നെ​യും കൂ​ട്ടി പെ​രി​ങ്ങോ​ട്ടു​ക​ര​യി​ലെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് കു​ടും​ബ​ത്തി​ന് സ​ർ​പ്രൈ​സ് ആ​യി എ​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹ​ത്തി​ലാ​യി​രു​ന്നു യാ​ത്ര.

എ​ന്നാ​ൽ എ​റ​ണാ​കു​ള​ത്ത് സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലെ​ത്തി​യ വി​നോ​ദ് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ ത​ന്നെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ഏ​റെ വൈ​കാ​തെ മ​രി​ച്ചു. പെ​രി​ങ്ങോ​ട്ടു​ക​ര​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. അ​മ്മ: ലീ​ല. ഭാ​ര്യ: ജൂ​ലി​യ. ര​ണ്ട് വ​യ​സു​ള്ള ജാ​ൻ​വി ഏ​ക മ​ക​ളാ​ണ്. ഊ​മ​യാ​യ അ​മ്മ​യും നാ​ല് സ​ഹോ​ദ​രി​മാ​രും ഭാ​ര്യ​യും ഒ​രു കു​ഞ്ഞു​മു​ള്ള കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു വി​നോ​ദ്.