ഗാ​ന്ധി വ​ധം: പ​ഞ്ച​ദി​ന സെ​മി​നാ​ർ നാ​ളെ തു​ട​ങ്ങും
Wednesday, January 25, 2023 12:47 AM IST
തൃ​ശൂ​ർ: മ​ഹാ​ത്മാ​ഗാ​ന്ധി വ​ധ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​ക്യൂ​ല​ർ ഫോ​റം തൃ​ശൂ​ർ സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​മാ​യി സ​ഹ​ക​രി​ച്ച് വീ​ണ്ടെ​ടു​പ്പ് എ​ന്ന പേ​രി​ൽ നാ​ളെ മു​ത​ൽ പ​ഞ്ച​ദി​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ലാ​ണ് അ​ഞ്ച് ദി​വ​സ​വും വൈ​കീ​ട്ട് അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​രെ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് കെ.​സ​ച്ചി​ദാ​ന​ന്ദ​ൻ ആ​ദ്യ ദി​വ​സം ​എ​ന്തു​കൊ​ണ്ട് ഗാ​ന്ധി എ​ന്ന വി​ഷ​യ​ത്തി​ൽ ഉ​ദ്ഘാ​ട​ന പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ര​ണ്ടാം ദി​വ​സം കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഫി​ലോ​സ​ഫി വി​ഭാ​ഗം മേ​ധാ​വി ടി.​വി. മ​ധു, പ്ര​തി​രോ​ധ​ത്തി​ന്‍റെ ഗാ​ന്ധി​മാ​ർ​ഗം വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കും. 28, 29, 30 ദി​വ​സ​ങ്ങ​ളി​ൽ സു​നി​ൽ പി. ​ഇ​ള​യി​ട​മാ​ണ് പ്ര​ഭാ​ഷ​ക​ൻ. ​ഗാ​ന്ധി: ആ​ധു​നി​ക​ത​യു​മാ​യു​ള്ള സം​വാ​ദ​ങ്ങ​ൾ , ഗാ​ന്ധി​യും ഇ​ന്ത്യ​ൻ ദേ​ശീ​യ​ത​യും, ഹൈ​ന്ദ​വ വ​ർ​ഗീ​യ​ത​യും ഗാ​ന്ധി വ​ധ​വും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ്ര​ഭാ​ഷ​ണം.
ര​ക്ത​സാ​ക്ഷി​ദി​ന​മാ​യ 30ന് ​സ​മാ​പ​ന പ്ര​ഭാ​ഷ​ണ​ത്തി​നു ശേ​ഷം ദീ​പം തെ​ളി​യി​ച്ച് മാ​ന​വ​പ്ര​തി​ജ്ഞ​യെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക​ണ്‍​വീ​ന​ർ കെ.​വി.​ആ​ന്‍റ​ണി, ഡോ. ​വി.​ജി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ടി.​സ​ത്യ​നാ​രാ​യ​ണ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.