ടോ​റ​സ് ലോ​റി​ക​ളും ക്വാ​റി​ക​ളും 27ന് ​ പ​ണി​മു​ട​ക്കും
Wednesday, January 25, 2023 12:47 AM IST
തൃ​ശൂ​ർ: ഓ​വ​ർ ലോ​ഡി​ന്‍റെ പേ​രി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ പീ​ഡി​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ടോ​റ​സ് ലോ​റി​ക​ളും ക്വാ​റി​ക​ളും 27ന് ​പ​ണി​മു​ട​ക്കി ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് സം​യു​ക്ത സ​മ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ലോ​റി​ക​ൾ​ക്ക് ബോ​ഡി നി​ർ​മി​ച്ചു ന​ൽ​കു​ന്ന അ​ള​വി​ൽ സാ​ധ​ന​ങ്ങ​ൾ ക​യ​റ്റാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
നി​ർ​മാ​ണ മേ​ഖ​ല സ്തം​ഭി​പ്പി​ച്ച് ന​ട​ത്തു​ന്ന് സ​മ​ര​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ മ​റ്റു സ​മ​ര മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി സം​സ്ഥാ​ന സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. ലെ​നി​ൻ പ​റ​ഞ്ഞു. ഘ​ട​ക​ക്ഷി​ക​ൾ​ക്ക് ഈ ​വ​കു​പ്പ് ന​ൽ​കി​യ​തി​നാ​ലാ​ണ് ഇ​ത്ര​യും ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തെ​ന്നും സ​മി​തി കു​റ്റ​പ്പെ​ടു​ത്തി.
ടി​പ്പ​ർ എ​ർ​ത്ത് മൂ​വേ​ഴ്സ് സ​മി​തി, കേ​ര​ള ടോ​റ​സ് ടി​പ്പ​ർ അ​സോ​സി​യേ​ഷ​ൻ, സി​മ​ന്‍റ് പ്രോ​ഡ​ക്ട്സ് ഓ​ണേ​ഴ്സ് സ​മി​തി, ഗ​വ. കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ര​ജി​സ്ട്രേ​ഡ് മെ​റ്റ​ൽ ക്ര​ഷ​ർ ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ണ്‍​സ്ട്ര​ക്്ഷ​ൻ മി​ഷ​ണ​റി സ​മി​തി എ​ന്നീ സം​യു​ക്ത സ​മ​ര സ​മി​തി​യാ​ണ് മാ​ർ​ച്ച് ന​ട​ത്തു​ന്ന​ത്. രാ​വി​ലെ പ​ത്തി​ന് പ​ടി​ഞ്ഞാ​റേ കോ​ട്ട​യി​ൽ നി​ന്ന് മാ​ർ​ച്ച് ആ​രം​ഭി​ക്കും. ധ​ർ​ണ കേ​ര​ള ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജ​ൻ ഡ​യ​മ​ണ്ട്, എം.​വി ആ​ന്‍റ​ണി, ഷി​ന്‌റോ റാ​ഫേ​ൽ, ഡേ​വി​സ് നെ​ല്ലി​പ്പി​ള്ളി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.