മ​ത​സൗ​ഹാ​ർ​ദ സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും മ​ത​മൈ​ത്രി ദീ​പം തെ​ളി​യി​ക്ക​ലും ഇ​ന്ന്
Wednesday, January 25, 2023 12:47 AM IST
ക​ല്ലേ​റ്റും​ക​ര: ഉ​ണ്ണി​മി​ശി​ഹാ ദേ​വാ​ല​യ​ത്തി​ലെ ഉ​ണ്ണീ​ശോ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് നാ​ട് മു​ഴു​വ​ൻ ആ​ഘോ​ഷ​ത്തി​ന് അ​ണി​ഞ്ഞൊ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളും ആ​ഘോ​ഷി​ക്കു​ന്ന തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ മ​ത-​സാം​സ്കാ​രി​ക നേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ഇ​ന്ന് വൈ​കീ​ട്ട് 6.30ന് ​പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ​വ​ച്ച് മ​ത​സൗ​ഹാ​ർ​ദ സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും, മ​ത​മൈ​ത്രി ദീ​പ​വും തെ​ളി​യി​ക്കും.
ഇ​തോ​ട​നു​ബ​ന്ധി​ച്ച് ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ആ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ജോ​ജോ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ല്ലേ​റ്റും​ക​ര മു​സ്ലിം മ​ഹ​ല്ല് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​അ​സ്‌​സ​നാ​ർ, ഇ​രി​ങ്ങാ​ട​പ്പി​ള്ളി ദേ​വ​സ്വം ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഹ​രി​ത ന​ന്പൂ​തി​രി, ഹോ​ളി ഫാ​മി​ലി പാ​വ​നാ​ത്മാ പ്രൊ​വി​ൻ​ഷ്യാ​ൾ സി​സ്റ്റ​ർ എ​ൽ​സി കോ​ക്കാ​ട്ട്, ക​ല്ലേ​റ്റും​ക​ര പ​ള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് അ​രി​ക്കാ​ട്ട് എ​ന്നി​വ​ർ ചേ​ർ​ന്ന് ’മ​ത​മൈ​ത്രി ദീ​പം’ തെ​ളി​യി​ക്കും.
വൈ​കീ​ട്ട് ഏ​ഴി​ന് ദേ​വാ​ല​യ​ത്തി​ന്‍റെ ദീ​പാ​ല​ങ്കാ​ര സ്വി​ച്ചോ​ണ്‍ ക​ർ​മം ആ​ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ സി​ഐ സി​വി​ൻ നി​ർ​വ​ഹി​ക്കും. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് തി​രു​നാ​ൾ.