യൂസ​ഫ​ലി കേ​ച്ചേ​രി പു​ര​സ്കാ​രം ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ന്
Wednesday, January 25, 2023 12:50 AM IST
തൃ​ശൂ​ർ: തൃ​ശൂ​ർ ലി​റ്റ​റ​റി ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യൂ​സ​ഫ​ലി കേ​ച്ചേ​രി​യു​ടെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​രം ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ന് ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ആ​ല​ങ്കോ​ടി​ന്‍റെ അ​പ്ര​ത്യ​ക്ഷം എ​ന്ന ക​വി​താ സ​മാ​ഹാ​ര​മാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​ക്കി​യ​ത്. കെ.​പി. ബാ​ല​ച​ന്ദ്ര​ൻ സ്മാ​ര​ക സ​മ​ഗ്ര സം​ഭാ​വ​നാ പു​ര​സ്കാ​ര​ത്തി​ന് ര​ണ്ടു പേ​രെ തെ​ര​ഞ്ഞെ​ടു​ത്തു.ക​ഥ-​നോ​വ​ൽ സാ​ഹി​ത്യ​ത്തി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ മു​ൻ​നി​ർ​ത്തി പ്ര​താ​പ് സിം​ഗും, വൈ​ജ്ഞാ​നി​കൃ-​ച​രി​ത്ര-​നി​രൂ​പ​ണ സാ​ഹി​ത്യ​ത്തി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ പ​രി​ഗ​ണി​ച്ച് ഡോ. ​പി. കെ. ​സു​കു​മാ​ര​നും അ​ർ​ഹ​രാ​യി.
ജേ​താ​ക്ക​ൾ​ക്ക് കീ​ർ​ത്തി​പ​ത്ര​വും ഫ​ല​ക​വും 10001 രൂ​പ​യും ന​ൽ​കു​മെ​ന്ന് രാ​വു​ണ്ണി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പി​യാ​ർ കെ. ​ചേ​നം, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശ്രീ​ജ ന​ടു​വം എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.