അ​മ്മാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ളി​ൽ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം
Wednesday, January 25, 2023 12:50 AM IST
ചേ​ർ​പ്പ്:അ​മ്മാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ളി​ൽ എ​ഡ്യു​കെ​യ​ർ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണോ​ദ്ഘാ​ട​നം തൃ​ശൂ​ർ റൂ​റ​ൽ എ​സ്.​പി ഐ​ശ്വ​ര്യ ഡോം​ഗ്രെ നി​ർ​വ​ഹി​ച്ചു. എ​ഴു​പ​ത്തി​യ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​യി​രം രൂ​പ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും സ്കോ​ള​ർ​ഷി​പ്പ് പാ​രി​തോ​ഷി​ക​മാ​യി ന​ൽ​കി.
1999-2001 എ​സ്.​എ​സ്.​എ​ൽ.​എ​സി ബാ​ച്ചി​ലെ​ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും അ​ഭ്യൂ​ദ​യ​കാം​ക്ഷി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.
ഡ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ സി.​ടി. ജോ​ജു സ​ന്ദേ​ശം ന​ല്കി. പാ​റ​ളം ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ബി​ത സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ സ്റ്റെ​യ്നി ചാ​ക്കോ, ടോ​ബി തോ​മ​സ്, ഡെ​ന്ന​സ് പെ​ല്ലി​ശേ​രി, സ്റ്റാ​ർ​ലി​ൻ ഷി​ന്‍റോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.