ഗു​ണ്ട​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ം: ഒരാൾ അറസ്റ്റിൽ
Wednesday, January 25, 2023 12:50 AM IST
കു​ന്നം​കു​ളം: പെ​രു​ന്പി​ലാ​വി​ൽ ഗു​ണ്ട​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ കു​ന്നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രു​ന്പി​ലാ​വ് അ​രി​ക്കി​ലാ​ത്ത് വീ​ട്ടി​ൽ ഷ​ക്കീ​റി​നെ​യാ​ണ് കു​ന്നം​കു​ളം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ യു.​കെ ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ഇ​രു​പ​ത്തി​ര​ണ്ടാം തീ​യ​തി​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പെ​രു​ന്പി​ലാ​വി​ൽ സ്വ​കാ​ര്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബാ​റി​ൽ വ​ച്ചാ​ണ് ഇ​രു​വ​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.
സം​ഭ​വ​ത്തി​ൽ പെ​രു​ന്പി​ലാ​വ് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഷ​ക്കീ​ർ മ​ർ​ദ്ദി​ച്ച​താ​യും, വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യും ക​യ്യി​ലു​ണ്ടാ​യി​രു​ന്ന 42200 രൂ​പ​യും, 32000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ൽ ഫോ​ണും സം​ഘ​ർ​ഷ​ത്തി​നി​ടെ ഷ​ക്കീ​ർ ക​വ​ർ​ന്ന​താ​യും പ​രാ​തി​ക്കാ​ര​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​രു​വ​രും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
കു​ന്നം​കു​ളം പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ രാ​ജീ​വ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നൂ​പ്, സ​ന്ദീ​പ്, റി​ജി​ൻ​ദാ​സ്, ജോ​ണ്‍​സ​ണ്‍, വി.എം. ഷെ​ഫീ​ക്ക് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.