കെഎ​സ്ആ​ർ​ടി​സി ബ‌​സി​ൽ 16 വ​യ​‌​സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: പ്രതി അറസ്റ്റിൽ
Wednesday, January 25, 2023 12:50 AM IST
കു​ന്നം​കു​ളം: കെഎ​സ്ആ​ർ​ടി​സി ബ‌​സി​ൽ 16 വ​യ​‌​സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ കു​ന്നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
തൃ​ശൂ​ർ ശ​ങ്ക​ര​യ്യ​ർ റോ​ഡി​ൽ താ​മ​സി​ക്കു​ന്ന ചി​റ്റി​ല​പ്പ​ള്ളി വീ​ട്ടി​ൽ ലാ​സ​റി (63)നെ​യാ​ണ് കു​ന്നം​കു​ളം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ യു.കെ. ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
തൃ​ശൂ​രി​ൽ നി​ന്നും നി​ല​ന്പൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സ് ചൂ​ണ്ട​ലി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത്.
തു​ട​ർ​ന്ന് കെഎസ്ആ​ർ​ടി​സി ബ​സ് കു​ന്നം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നു മു​ൻ​പി​ലെ​ത്തി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.