റോ​ഡ​രി​കി​ൽ അ​വ​ശ​നി​ല​യി​ൽ കി​ട​ന്നി​രു​ന്ന​യാ​ൾ മ​രി​ച്ചു
Wednesday, January 25, 2023 10:38 PM IST
അ​യ്യ​ന്തോ​ൾ: തൃ​ശൂ​ർ പ​ടി​ഞ്ഞാ​റേ കോ​ട്ട​യി​ൽ റോ​ഡ​രി​കി​ൽ ര​ക്തം വാ​ർ​ന്ന് അ​വ​ശ​നി​ല​യി​ൽ കി​ട​ന്നി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. അ​റു​പ​തു വ​യ​സു​ തോ​ന്നി​ക്കും. പ​ടി​ഞ്ഞാ​റേ കോ​ട്ട വെ​സ്റ്റ്ഫോ​ർ​ട്ട് ആ​ശു​പ​ത്രി​ക്കു സ​മീ​പ​മാ​ണ് റോ​ഡി​ൽ ഇ​യാ​ളെ വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ണ​പ്പോ​ൾ ഇ​രു​ന്പു ക​ന്പി തു​ള​ഞ്ഞു​ക​യ​റി​യു​ണ്ടാ​യ മു​റി​വി​ൽ നി​ന്നാ​ണ് ര​ക്തം വാ​ർ​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് സൂ​ചി​പ്പി​ച്ചു. തൃ​ശൂ​ർ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ചേ​ർ​ന്ന് ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.