വ​ല്ല​ച്ചി​റ സെ​ന്‍റ് തോ​മസ് പ​ള്ളി വെ​ഞ്ചരി​പ്പ് 29ന്
Thursday, January 26, 2023 12:54 AM IST
വ​ല്ല​ച്ചി​റ: പു​തു​ക്കി പ​ണി​ത വ​ല്ല​ച്ചി​റ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യു​ടെ കൂ​ദാ​ശ​ക​ർ​മ​വും തി​രു​നാ​ൾ കൊ​ടി​യേ​റ്റ​വും ഞാ​യ​റാ​ഴ്ച ന​ട​ക്കും.

അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ 29ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ദേ​വാ​ല​യ കൂ​ദാ​ശ​ക​ർ​മ​വും തു​ട​ർ​ന്ന് ദി​വ്യ​ബ​ലി അ​ർ​പ്പ​ണ​വും ന​ട​ക്കും. ദി​വ്യ​ബ​ലി​ക്കു​ശേ​ഷം പു​ന​ർ​നി​ർ​മി​ച്ച കൊ​ടി​മ​രം വെ​ഞ്ച​രി​പ്പി​നും തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റ ച​ട​ങ്ങി​നും ആ​ർ​ച്ച് ബി​ഷ​പ് നേ​തൃ​ത്വം ന​ൽ​കും. വെ​ഞ്ച​രി​പ്പു ദി​ന​മാ​യ 29ന് ​കൂ​ദാ​ശ​ക​ർ​മ​ത്തി​നു മു​ന്നോ​ടി​യാ​യി രാ​വി​ലെ ആ​ർ​ച്ച് ബി​ഷ​പ്പി​നെ​യും പാ​ല​യൂ​രി​ൽ​നി​ന്നു കൊ​ണ്ടു​വ​രു​ന്ന ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തെ​യും ഇ​ട​വ​കാ​തി​ർ​ത്തി​യാ​യ പൂ​ച്ചി​ന്നി​പ്പാ​ടം സെ​ന്‍റ​റി​ൽ നി​ന്ന് വാ​ഹ​ന അ​ക​ന്പ​ടി​യോ​ടെ സ്വീ​ക​രി​ക്കും. ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​ൻ​സ് ത​ട്ടി​ൽ നേ​തൃ​ത്വം ന​ൽ​കും.

വൈ​കീ​ട്ട് ആ​റി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​ൻ​സ് ത​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ദേ​വാ​ല​യ കൂ​ദാ​ശ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ക്കു​ന്ന കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി നി​ർ​വ​ഹി​ക്കും. ഡ​യ​റ​ക്ട​റി പ്ര​കാ​ശ​നം പു​തു​ക്കാ​ട് എം​എ​ൽ​എ കെ.​കെ. രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും.

പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി കെ.​പി. ഫ്രാ​ൻ​സി​സ് ജ​ന​റ​ൽ ക​ൺ​വീ​ന​റും പി.​വി. ജോ​ൺ‌​സ​ൺ ജോ​യി​ന്‍റ് ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യി 151 അം​ഗ​ങ്ങ​ളു​ള്ള ജ​ന​റ​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. ച​ട​ങ്ങി​ൽ പ്ര​മു​ഖ വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കും. പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി തൊ​മ്മി പി​ടി​യ​ത്ത്, കെ.​എ. പൊ​റി​ഞ്ചു, പി.​പി. ജോ​ഷി, ഇ.​എ​സ്. ആ​ന്‍റ​ണി, പി.​എ. ദേ​വ​സി, പി.​ടി. ആ​ന്‍റ​ണി, റാ​ഫേ​ൽ മൊ​യി​ല​ൻ, ബാ​ബു മേ​ച്ചേ​രി​പ്പി​ടി, സി. ​ഷീ​ല തോ​മാ​സ്, സി​ജോ പി​ടി​യ​ത്ത്, പി.​ടി. ലോ​ന​പ്പ​ൻ, കെ.​എ. ഈ​നാ​ശു, പോ​ൾ​സ​ണ്‍ കു​ത്തോ​ക്കാ​ര​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന പ​ള്ളി നി​ർ​മാ​ണ ക​മ്മി​റ്റി​ക​ളും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.