ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ൽ വി​ല്പ​ന​യ്ക്കി​ടെ 138 പാ​യ്ക്ക​റ്റ് ഹാ​ൻ​സ് പി​ടി​കൂ​ടി
Thursday, January 26, 2023 12:54 AM IST
തൃ​ശൂ​ർ: ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ൽ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നി​ടെ 138 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല​യാ​യ ഹാ​ൻ​സു​മാ​യി ഒ​രാ​ളെ കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ​വി​ഭാ​ഗം പി​ടി​കൂ​ടി.
പു​ല്ല​ഴി ചാ​ലി​ശേ​രി ഹൗ​സി​ൽ ഫ്രാ​ൻ​സി​സി​സി​നെ​യാ​ണു പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കു​മാ​ണ് ഹാ​ൻ​സ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ന്നലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണു സം​ഭ​വം. ഇ​യാ​ളി​ൽ​നി​ന്ന് ഇ​തി​നു​മു​ന്പും നി​രോ​ധി​ത പു​ക​യി​ല വി​ല്പ​ന​യ്ക്കി​ടെ പി​ടി​കൂ​ടി​യി​ട്ടു​ള്ള​താ​യി ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ. ​നി​സാ​ർ പ​റ​ഞ്ഞു.
പ​ത്തു​രൂ​പ എം​ആ​ർ​പി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഹാ​ൻ​സ് അ​ന്പ​തു​രൂ​പ​യ്ക്കാ​ണ് ഇ​യാ​ൾ വി​റ്റി​രു​ന്ന​ത്. തൃ​ശൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഹാ​ൻ​സ് പോ​ലു​ള്ള നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന വ്യാ​പ​ക​മാ​കു​ന്ന​താ​യി ആ​രോ​ഗ്യ​വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി.
മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ഏ​ജ​ന്‍റു​മാ​ർ മു​ഖേ​ന ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ചെ​റു​കി​ട വി​ല്പ​ന്ന​ക്കാ​ർ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കും. മു​ൻ‌​കൂ​റാ​യി ഒാ​ർ​ഡ​ർ ചെ​യ്ത് ഉ​ത്പ​ന്ന​ങ്ങ​ൾ വ​ൻ​തോ​തി​ൽ വ​രു​ത്തു​ന്ന ക​ച്ച​വ​യ​ക്കാ​രു​മു​ണ്ട്. ഉ​ത്ത​രേ​ന്ത്യ​യി​ൽ​നി​ന്നാ​ണ് വ​ൻ​തോ​തി​ൽ ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ ജി​ല്ല​യി​ലേ​ക്കും കേ​ര​ള​ത്തി​ലേ​ക്കും എ​ത്തു​ന്ന​ത്.