സ്നേ​ഹ​ഭ​വ​നം ജി​സ്മ​രി​യ​യു​ടെ കു​ടും​ബ​ത്തി​ന്
Thursday, January 26, 2023 12:54 AM IST
തൃ​ശൂ​ർ: ഡോ. എം.​എ​സ്. സു​നി​ലി​ന്‍റെ 269-ാമ​ത് സ്നേ​ഹ​ഭ​വ​നം ജി​സ്മ​രി​യ​യു​ടെ ആ​റം​ഗ കു​ടും​ബ​ത്തി​ന്.
സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ. ​എം.​എ​സ്. സു​നി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ നി​രാ​ശ്ര​യ​ർ​ക്ക് പ​ണി​ത് ന​ൽ​കു​ന്ന 269-ാമ​ത്തെ സ്നേ​ഹ​ഭ​വ​ന​മാ​ണ് മു​ള​ങ്കു​ന്ന​ത്ത്കാ​വ് മ​ണി​ത്ത​റ രോ​ഗ​ബാ​ധി​ത​യാ​യ ജി​സ്മ​രി​യ​യ്ക്കും കു​ടും​ബ​ത്തി​നും വി​സ്കോ​ണ്‍​സി​ൻ സെ​ന്‍റ് ആ​ന്‍റ​ണീ​സ് സീ​റോ മ​ല​ബാ​ർ പ​ള്ളി​യു​ടെ സ​ഹാ​യ​ത്താ​ൽ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.
വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ഉ​ദ്ഘാ​ട​ന​വും പ​ള്ളി വി​കാ​രി ഫാ. ​ന​വീ​ൻ മാ​ത്യു​വും മി​ഷ​ൻ ചെ​യ​ർ​മാ​ൻ തോ​മ​സ് ഡി​ക്രൂ​സും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി സ്വ​ന്ത​മാ​യി വീ​ടും സ്ഥ​ല​വും ഇ​ല്ലാ​തെ രോ​ഗ​ബാ​ധി​ത​യാ​യ ജി​സ്മ​രി​യ ഭ​ർ​ത്താ​വ് ജോ​സ​ഫും രോ​ഗ​ബാ​ധി​ത​നാ​യ സ​ഹോ​ദ​ര​നും മ​ക​ളും മൂ​ന്ന് കു​ട്ടി​ക​ളും ആ​യി പോ​കു​വാ​ൻ ഇ​ട​മി​ല്ലാ​തെ ക​ഴി​ഞ്ഞി​രു​ന്ന അ​വ​സ​ര​ത്തി​ൽ ദാ​ന​മാ​യി ല​ഭി​ച്ച അ​ഞ്ചു സെ​ന്‍റ് സ്ഥ​ല​ത്താ​ണ് മൂ​ന്നു മു​റി​ക​ളും അ​ടു​ക്ക​ള​യും ഹാ​ളും സി​റ്റൗ​ട്ടും ബാ​ത്റൂ​മും അ​ട​ങ്ങി​യ വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. ച​ട​ങ്ങി​ൽ ബ്ലോ​ക്ക് മെ​ന്പ​ർ ലി​നി ഷാ​ജി, വാ​ർ​ഡ് മെ​ന്പ​ർ ഐ.​ആ​ർ. മ​ണി​ക​ണ്ഠ​ൻ, പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പി. ജ​യ​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.