പാ​ല​പ്പി​ള്ളി​യി​ൽ പു​ലി​യി​റ​ങ്ങി മാ​നി​നെ കൊ​ന്നു
Thursday, January 26, 2023 12:57 AM IST
പാ​ല​പ്പി​ള്ളി: പു​ലി​യി​റ​ങ്ങി മാ​നി​നെ കൊ​ന്നു. ഒ​ള​ന​പ്പ​റ​ന്പ് ആ​ദി​വാ​സി കോ​ള​നി​ക്ക് സ​മീ​പ​മാ​ണ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ പു​ലി​യി​റ​ങ്ങി​യ​ത്.​കോ​ള​നി​ക്ക് സ​മീ​പ​ത്തെ തോ​ട്ട​ത്തി​ൽ വ​ന്ന മാ​നി​നെ​യാ​ണ് പു​ലി പി​ടി​കൂ​ടി​യ​ത്. വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി മാ​നി​നെ പി​ടി​കൂ​ടി​യ​ത് പു​ലി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. മാ​നി​ന്‍റെ ജ​ഡം വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് സം​സ്ക​രി​ച്ചു. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളും താ​മ​സി​ക്കു​ന്ന ഭാ​ഗ​ത്ത് പു​ലി​യി​റ​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​ണ്. മു​ൻ​പും ഈ ​പ്ര​ദേ​ശ​ത്ത് പു​ലി​യി​റ​ങ്ങി പ​ശു​ക്ക​ളെ കൊ​ന്നി​രു​ന്നു.
ഏ​റെ കാ​ല​ത്തി​ന് ശേ​ഷ​മാ​ണ് മേ​ഖ​ല​യി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങു​ന്ന​ത്. പു​ലി​യി​റ​ങ്ങി ഭീ​തി പ​ര​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​നം വ​കു​പ്പ് കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും, പു​ലി​യെ പി​ടി​കൂ​ടാ​ൻ കൂ​ട് സ്ഥാ​പി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.