ത​ലോ​രി​ൽ തൊ​ഴി​ൽ മേ​ള ന​ട​ത്തു​ന്നു
Thursday, January 26, 2023 12:57 AM IST
പു​തു​ക്കാ​ട്: അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​ജ​ന​ങ്ങ​ൾ​ക്ക് പ്ര​മു​ഖ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ തൊ​ഴി​ൽ നേ​ടു​ന്ന​തി​നാ​യി പ്ര​തീ​ക്ഷ 2023 എ​ന്ന പേ​രി​ൽ ശ​നി​യാ​ഴ്ച തൊ​ഴി​ൽ​മേ​ള ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ത​ലോ​ർ ദീ​പ്തി സ്കൂ​ൾ കോ​ന്പൗ​ണ്ടി​ൽ ന​ട​ത്തു​ന്ന തൊ​ഴി​ൽ​മേ​ള എം​എ​ൽ​എ കെ.​കെ. രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. നെ​ൻ​മ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ബൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​ഡേ​വീ​സ്, വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ജീ​വ​ൻ ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. മു​പ്പ​തോ​ളം സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​യി 1000 ത്തി​ലേ​റെ ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. പ​ത്താം ക്ലാ​സ് മു​ത​ൽ ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് തൊ​ഴി​ൽ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാം.
ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ർ, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ന്‍റ് കൗ​ണ്‍​സി​ലി​ങ് സെ​ൽ, വി​എ​ച്ച്എ​സ്ഇ തൃ​ശൂ​ർ മേ​ഖ​ല, നെ​ൻ​മ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് തൊ​ഴി​ൽ മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ബൈ​ജു, എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ വി.​എം. ഹം​സ, അ​രു​ണ്‍ എ. ​ശ​ങ്ക​ർ, അ​ജി​ത് വി​ജ​യ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.