കോ​ത​റ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി പൈ​പ്പ് പു​നഃ​സ്ഥാ​പി​ക്കും ജ​ല​സേ​ച​ന​സൗ​ക​ര്യം ഒ​രു​ക്കാ​നും ധാ​ര​ണ
Thursday, January 26, 2023 12:58 AM IST
എ​ട​തി​രി​ഞ്ഞി: പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ത​റ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ത​ക​ർ​ന്ന പൈ​പ്പ് പു​നഃ​സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത സ​ഹ​ദേ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ക​ർ​ഷ​ക​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും കെഎ​ൽ​ഡി​സി അ​ധി​കൃ​ത​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഉ​ട​ൻ​ത​ന്നെ ത​ക​ർ​ന്ന പൈ​പ്പ് നീ​ക്കി പു​തി​യ പൈ​പ്പ് സ്ഥാ​പി​ക്കാ​നാ​ണ് തീ​രു​മാ​നം.
ഇ​തോ​ടൊ​പ്പം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​ൻ കെഎ​ൽ​ഡി​സി അ​ധി​കൃ​ത​രോ​ട് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി​ക്ക് ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മെ​ടു​ക്കാ​നും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ അ​ധി​ക​മാ​യി വെ​ള്ളം ക​യ​റി കൃ​ഷി ന​ശി​ക്കാ​തി​രി​ക്കാ​നും ഉ​ത​കു​ന്ന​ത​ര​ത്തി​ലു​ള്ള സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കേ​ണ്ട​തെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു.
കെഎ​ൽ​ഡി​സി ക​നാ​ലി​ൽ​നി​ന്ന് കോ​ത​റ കു​ള​ത്തി​ലേ​ക്ക് ഇ​ട്ടി​രു​ന്ന കോ​ത​റ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ വ​ലി​യ പൈ​പ്പാ​ണ് ബ​ണ്ടി​ലൂ​ടെ പോ​കു​ന്ന ഭാ​ഗ​ത്ത് ത​ക​ർ​ന്ന​ത്. ഇ​തോ​ടെ, കൃ​ഷി​ക്കും കു​ടി​വെ​ള്ള​ത്തി​നും ഏ​റെ ഗു​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​യു​ടെ പ​ന്പിം​ഗ് ത​ട​സ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട് വാ​ർ​ഡു​ക​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മ​വു​മാ​യി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് ക​ർ​ഷ​ക​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും കെഎ​ൽ​ഡി​സി അ​ധി​കൃ​ത​രു​ടെ​യും യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്.