വെ​ള്ളി​ക്കു​ള​ങ്ങ​ര ഹോ​ളി​ഫാ​മി​ലി ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളിന് കൊ​ടി​യേ​റി
Thursday, January 26, 2023 12:58 AM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: ​ഹോ​ളി ഫാ​മി​ലി ദേ​വാ​ല​യ​ത്തി​ൽ തി​രു​ക്കു​ടും​ബ​ത്തി​ന്‍റെ​യും വിശുദ്ധ സെ​ബാ​സ്റ്റ്യാ​നോ​സി​ന്‍റേ​യും സം​യു​ക്ത തി​രു​നാ​ളി​ന് കൊ​ടി​യേ​റി. കൊ​ട​ക​ര ഫൊ​റോ​ന വി​കാ​രി ഫാ.​ ഡേ​വി​സ് ക​ല്ലി​ങ്ങ​ൽ കൊ​ടി​ക​യ​റ്റം നി​ർ​വ​ഹി​ച്ചു. 28,29 തീയ​തി​ക​ളി​ലാ​ണ് തി​രു​നാ​ളാ​ഘോ​ഷം. 28ന് ​രാ​വി​ലെ 6.30ന് ​ഫാ. ​പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍റെ ക​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, പ്ര​സു​ദേ​ന്തി വാ​ഴ്ച, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വക്ക​ൽ, അ​ന്പെ​ഴു​ന്ന​ള്ളി​പ്പ്, രാ​ത്രി 9.15ന് ​അ​ന്പു​പ്ര​ദ​ക്ഷി​ണം സ​മാ​പ​നം, 29ന് ​രാ​വി​ലെ 10ന് ​ഫാ.​ റോ​ബി വ​ള​പ്പി​ല​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ പാ​ട്ടു​കു​ർ​ബാ​ന, ഫാ.​ ഡേ​വി​സ് കി​ഴ​ക്കും​ത​ല​യു​ടെ സ​ന്ദേ​ശം, ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ഫാ.​ ആ​ന്‍റോ വ​ട്ടോ​ലി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വിശുദ്ധ കു​ർ​ബാ​ന തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യു​ണ്ടാ​കും.