നാ​ക്ക് ഗ്രേ​ഡിം​ഗി​ൽ എ++​ നേ​ടി​യ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ളജി​നെ അ​ഭി​ന​ന്ദി​ച്ചു
Thursday, January 26, 2023 12:58 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: നാ​ക്ക് ഗ്രേ​ഡി​ങ്ങി​ൽ എ++ ​സ്ഥാ​നം നേ​ടി​യ ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ളജി​നെ കെ.​ മോ​ഹ​ൻ​ദാ​സ് എ​ക്സ് എംപി ഫൗ​ണ്ടേ​ഷ​ൻ അ​നു​മോ​ദി​ച്ചു.
അ​നു​മോ​ദ​ന സ​മ്മേ​ള​നം മു​ൻ സ​ർ​ക്കാ​ർ ചീ​ഫ് വി​പ്പും ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​നുമാ​യ അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യയി​ലെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ വ​നി​താ കോ​ള​ജ്, സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച വ​നി​താ കോ​ളജ് എ​ന്നീ നി​ല​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്ന കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം ഏ​വ​ർ​ക്കും മാ​തൃ​ക​യാ​ണെ​ന്ന് തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ പ​റ​ഞ്ഞു.​
ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി മി​നി മോ​ഹ​ൻ​ദാ​സ്, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഫെ​നി എ​ബി​ൻ, പി.ടി. ജോ​ർജ്, റോ​ക്കി ആ​ളൂ​ക്കാ​ര​ൻ, സി​ജോ​യ് തോ​മ​സ്,സേ​തു​മാ​ധ​വ​ൻ. എം. ​കെ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ. എ​ലൈ​സ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.