സേ​ക്രഡ് ഹാ​ർ​ട്ട് കോ​ള​ജ് സ്പോർ​ട്സ് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം നടന്നു
Saturday, January 28, 2023 1:15 AM IST
ചാ​ല​ക്കു​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജി​ൽ നി​ർ​മി​ച്ച സ്പോർ​ട്സ് കോം​പ്ല​ക്സി​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു നി​ർ​വ​ഹി​ച്ചു. കോ​ള​ജി​ലെ ബാ​സ്ക​റ്റ് ബോ​ൾ, വോ​ളി ബോ​ൾ കോ​ർ​ട്ടു​ക​ൾ, ഫി​റ്റ​ന​സ്, യോ​ഗ സെ​ന്‍റ​റു​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കൂ​ടി ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഓ​പ്പ​ണ്‍​ ജിം, കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​റു​ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും മ​ന്ത്രി ബാ​സ്ക​റ്റ് ബോ​ൾ എ​റി​ഞ്ഞു കൊ​ണ്ടാ​ണ് നി​ർ​വ​ഹി​ച്ച​ത്.
സ്ത്രീ ​ശാ​ക്തി​ക​ര​ണ​ത്തി​ന് കോ​ള​ജ് ന​ൽ​കി​യി​ട്ടു​ള്ള സം​ഭാ​വ​ന​ക​ൾ സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ ഗോ​ൾ​ഡ് മെ​ഡ​ലു​ക​ൾ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ന്ത്രി അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു. കോ​ള​ജ് മാ​നേ​ജ​ർ സി​സ്റ്റ​ർ ലി​ല്ലി മ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ ഐ​റി​ൻ, കൗ​ണ്‍​സി​ല​ർ ബി​ന്ദു ശ​ശി​കു​മാ​ർ, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ അ​ന്ന ജൂ​ലി​യ, കെ. ​വെ​ളി​യ​ൻ, ഡോ. ​ജെ​സ്മി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.