ഊ​ർ​ജ​സ്വ​ല​രാ​കാം, ഊ​ർ​ജ​സം​ര​ക്ഷ​ണ​ത്തി​ലൂ​ടെ
Saturday, January 28, 2023 1:16 AM IST
വെ​ള്ളാ​ങ്ക​ല്ലൂ​ർ: ജി​ല്ല​യി​ലെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ലൂ​ടെ പ​രി​സ്ഥി​തി, ഊ​ർ​ജ​സം​ര​ക്ഷ​ണ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​ന് വ​ള്ളി​വ​ട്ടം യൂ​ണി​വേ​ഴ്സ​ൽ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് എ​ൻ​കോ​ണ്‍​ ക്ല​ബ് ഊ​ർ​ജ​സ്വ​ല​രാ​കാം ഊ​ർ​ജ​ സം​ര​ക്ഷ​ണ​ത്തി​ലൂ​ടെ പ​ദ്ധ​തി തു​ട​ങ്ങി.
കോ​ള​ജി​ലെ ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ന്‍​ജി​നീ​യ​റിം​ഗ് വ​കു​പ്പ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്‍​ജി​നീ​യ​റിം​ഗ് വ​കു​പ്പ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഊ​ർ​ജ​സം​ര​ക്ഷ​ണ സം​ബ​ന്ധ​മാ​യ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, ഗ​വേ​ഷ​ണം, എ​ന​ർ​ജി ഓ​ഡി​റ്റിം​ഗ്, എ​ൽ​ഇ​ഡി വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ക​യെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ​ല​ക്ഷ്യം. ബി​പി​സി​എ​ൽ കൊ​ച്ചി റി​ഫൈ​ന​റി റി​ട്ട. സീ​നി​യ​ർ മാ​നേ​ജ​ർ ഡോ. ​കൊ​ച്ചു​ബേ​ബി മാ​ത്തൂ​രാ​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ക​രൂ​പ്പ​ട​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 50 എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ പ​ങ്കെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കോ​ള​ജ് എ​ൻ​കോ​ണ്‍ ക്ല​ബ് കോ​ർ​ഡി​നേ​റ്റ​ർ കെ.​കെ. അ​ബ്ദു​ൽ റ​സാ​ക്ക് ഊ​ർ​ജ​സം​ര​ക്ഷ​ണ സെ​മി​നാ​ർ അ​വ​ത​രി​പ്പി​ച്ചു. എ​ൽ​ഇ​ഡി ബ​ൾ​ബ് നി​ർ​മാ​ണ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി.