ല​താ ച​ന്ദ്ര​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്
Saturday, January 28, 2023 1:17 AM IST
തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ​റ​പ്പൂ​ക്ക​ര ഡി​വി​ഷ​ൻ അം​ഗ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യു​മാ​യ ല​താ ച​ന്ദ്ര​നെ-​സി​പി​എം തെ​ര​ഞ്ഞെ​ടു​ത്തു.
ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ ധാ​ര​ണ​പ്ര​കാ​രം ഷീ​ന പ​റ​യ​ങ്ങാ​ട്ടി​ൽ-​സി​പി​ഐ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി ശോ​ഭ​ന ഗോ​കു​ൽ​നാ​ഥി​നെ അ​ഞ്ചി​നെ​തി​രെ 25 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്ല​താ ച​ന്ദ്ര​ൻ വി​ജ​യി​ച്ച​ത്. യോ​ഗ​ത്തി​ൽ ക​ള​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ അ​ധ്യ​ക്ഷ​യാ​യി. ല​താ ച​ന്ദ്ര​ൻ നേ​ര​ത്തെ ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, മു​രി​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. സി​പി​എം ഇ​രി​ങ്ങാ​ല​ക്കു​ട ഏ​രി​യാ ക​മ്മി​റ്റി അം​ഗം, സി​ഐ​ടി​യു ജി​ല്ലാ ട്ര​ഷ​റ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം, ക​ണ്‍​സ്ട്ര​ക്ഷ​ൻ വ​ർ​ക്കേ​ഴ​സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ട്ര​ഷ​റ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. ഡേ​വി​സ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​എ​സ്. ജ​യ, എ.​വി. വ​ല്ല​ഭ​ൻ, അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ടാ​റ്റ്, ലീ​ല സു​ബ്ര​ഹ്മ​ണ്യ​ൻ, മു​ഹ​മ്മ​ദ് ഗ​സാ​ലി, വി.​എ​സ്. പ്രി​ൻ​സ്, ഷീ​ന പ​റ​യ​ങ്ങാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.