ഭാര്യയെ കുത്തിയ യുവാവ് അറസ്റ്റിൽ
Saturday, January 28, 2023 1:17 AM IST
ചാ​ല​ക്കു​ടി: കൊ​ന്നക്കു​ഴി​യി​ൽ ഭാ​ര്യ​യെ കു​ത്തിപ​രി​ക്കേ​ല്പി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. അ​യ്യ​ന്പു​ഴ ഉ​പ്പുക​ല്ല് താ​ണി​ക്കോ​ട് ആ​ല​പ്പാ​ട്ട് അ​നീ​ഷിനെ(35) ​യാ​ണ് അ​തി​ര​പ്പി​ള്ളി എ​സ്ഐ ​ടി​.സി.​ നാ​രാ​യ​ണ​ൻ അ​റ​സ്റ്റു ചെ​യ്ത​ത്.
കൊ​ന്ന​ക്കു​ഴി പാ​റ​ട​ത്താ​ൻ വീ​ട്ടി​ൽ രാ​ജി(32) യ്ക്കാണ് കുത്തേറ്റത്. രാ​ജി ക​ഴി​ഞ്ഞ അഞ്ചുമാ​സ​മാ​യി ഭ​ർ​ത്താ​വു​മാ​യി അ​ക​ന്ന് കൊ​ന്നക്കു​ഴി​യി​ലു​ള്ള അ​മ്മാ​യി​യു​ടെ വീ​ട്ടി​ൽ വ​ന്ന് താ​മ​സി​ക്കു​കയാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ചക​ഴി​ഞ്ഞ് മൂന്നോ​ടെ കൊ​ന്നക്കു​ഴി​യി​ലെത്തിയാ​ണ് ആക്രമണം നടത്തിയത്. മൂ​ന്ന് കു​ത്തേ​റ്റ രാ​ജി​യെ താ​ലൂ​ക്ക് ആ​ശുപ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്ക​യാ​ണ്.