മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പു​ര​സ്കാ​രം വി.​പി. ന​ന്ദ​കു​മാ​റി​നു ന​ൽ​കി
Saturday, January 28, 2023 1:17 AM IST
തൃ​ശൂ​ർ: വി​ദ്യാ​ഭാ​സ മേ​ഖ​ല​യി​ലെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ തൃ​ശൂ​ർ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. കെ. ഗോ​പാ​ല​ൻ മെ​മ്മോ​റി​യ​ൽ പു​ര​സ്കാ​രം മ​ണ​പ്പു​റം ഫി​നാ​ൻ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി.​പി. ന​ന്ദ​കു​മാ​റി​നു സ​മ്മാ​നി​ച്ചു.
തൃ​ശൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ കു​സാ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. ജ​യ​കൃ​ഷ്ണ​ൻ പു​ര​സ്കാ​രം കൈ​മാ​റി. ടി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​പോ​ൾ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ടി​എം​എ സെ​ക്ര​ട്ട​റി എം. ​മ​നോ​ജ് കു​മാ​ർ, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​യോ ജോ​ബ്, പി.​കെ. വി​ജ​യ​കു​മാ​ർ ഐ​ആ​ർ​എ​സ്, ഡോ. ​കൃ​ഷ്ണ​മൂ​ർ​ത്തി, ഡോ. കെ.ആ​ർ. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.