മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത കാമ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കും: മ​ന്ത്രി
Saturday, January 28, 2023 1:17 AM IST
തൃ​ശൂ​ർ: മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത 2023 പ​കു​തി​യോ​ടെ കാമ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി കെ. രാ​ജ​ൻ. വ​ലി​ച്ചെ​റി​യ​ൽമു​ക്ത കേ​ര​ളം കാന്പ​യി​ൻ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കു​ഞ്ഞ​നം​പാ​റ മു​ത​ൽ വാ​ണി​യം​പാ​റ വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യി​ലാ​ണ് കാമ​റ​ക​ൾ മി​ഴി തു​റ​ക്കു​ക. മ​ണ്ണു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യം ഒ​രു​ക്കും.
കാമ​റ സ്ഥാ​പി​ക്കു​ന്ന​തോ​ടെ മാ​ലി​ന്യ​ങ്ങ​ൾ പൊ​തു​ഇ​ട​ങ്ങ​ളി​ൽ വ​ലി​ച്ചെ​റി​യു​ന്ന​വ​രെ​യും നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ​യും ക​ണ്ടെ​ത്താ​നാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ന​വ​കേ​ര​ളം ക​ർ​്മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ദ്യ ഘ​ട്ട​മാ​യാ​ണ് വ​ലി​ച്ചെ​റി​യ​ൽ മു​ക്ത ക്യാ​ന്പ​യി​ന് റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ തു​ട​ക്കം കു​റി​ച്ചത്. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.ആ​ർ. ര​വി മാ​ലി​ന്യ​മു​ക്ത യ​ജ്ഞ പ്ര​തി​ജ്ഞ ചൊ​ല്ലി.
ഒ​ല്ലൂ​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശ്രീ​വി​ദ്യ രാ​ജേ​ഷ്, മി​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.പി. ര​വീ​ന്ദ്ര​ൻ , ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ബെ​ന്നി ജോ​സ​ഫ് , ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ഏ​ണ​സ്റ്റ് സി. ​തോ​മ​സ്, ഒ​ല്ലു​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സു​രേ​ഷ് ബാ​ബു, പി.എ​ൻ. ബാ​ബു, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം. ​ബൈ​ജു, ക്ലീ​ൻ കേ​ര​ള ക​ന്പ​നി ജി​ല്ലാ മാ​നേ​ജ​ർ ശം​ഭു ഭാ​സ്ക്ക​ർ, ന​വ​കേ​ര​ളം ക​ർ​മ്മ പ​ദ്ധ​തി 2 ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ സി. ​ദി​ദി​ക, ജ​ന​പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​ശ്രീ, ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.