ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ അ​പ​ക​ട പ​ര​ന്പ​ര
Saturday, January 28, 2023 1:17 AM IST
അ​യ്യ​ന്തോ​ൾ: ക​ള​ക്ട​റേ​റ്റി​നു സ​മീ​പം വ​ഴി​യാ​ത്ര​ക്കാ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു നി​ർ​ത്താ​തെ പാ​ഞ്ഞ വാ​ഗ​ൺ ആ​ർ കാ​ർ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നു പി​ടി​കൂ​ടി.
കാ​ർ ഒാ​ടി​ച്ചി​രു​ന്ന മ​ദ്യ​ല​ഹ​രി​യി​ൽ ​ആ​യി​രു​ന്ന​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വെ​സ്റ്റ് സ്റ്റേ​ഷ​നി​ൽ‌ എ​ത്തി​ച്ചു. ലോ​ട്ട​റി ഒാ​ഫീ​സി​ലെ ര​ണ്ടു ജീ​വ​ന​ക്കാ​രെയും ബ​സ് കാ​ത്തു​നി​ന്നി​രു​ന്ന ഒ​രാ​ളെ​യു​മാ​ണ് കാ​ർ ഇ​ടി​ച്ച​ത്. ആ​ർ​ക്കും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.
ഇ​ന്നലെ രാ​വി​ലെ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണു സം​ഭ​വം. ഇ​തേ സ​മ​യം വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ച്ച് മ​റ്റു ര​ണ്ട് അ​പ​ക​ട​ങ്ങ​ളും പ​രി​സ​ര​ത്തു ന​ട​ന്നു.
ബൈ​ക്കും കാ​റും ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​ർ​ക്കു നി​സാ​ര പ​രി​ക്കേ​റ്റു.