പു​ള്ള് കോ​ൾ​പ​ട​വി​ൽ 10 ഏ​ക്ക​റി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ജൈ​വ കീ​ട​നാ​ശി​നി ത​ളി​ച്ചു
Saturday, January 28, 2023 1:23 AM IST
അ​ന്തി​ക്കാ​ട്: തൃ​ശൂ​ർ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ല​പ്പാ​ട് പു​ള്ള് കോ​ൾ​പ​ട​വി​ൽ 10 ഏ​ക്ക​റി​ൽ ചാ​ഴി​യെ ന​ശി​പ്പി​ക്കാ​ൻ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ജൈ​വ കീ​ട​നാ​ശി​നി ത​ളി​ച്ചു. മ​ര​ച്ചീ​നി​യി​ല ഉ​പ​യോ​ഗി​ച്ച് ഉ​ൽ​പാ​ദി​പ്പി​ച്ച ന​ന്മ എ​ന്ന ജൈ​വ കീ​ട​നാ​ശി​നി​യാ​ണു ത​ളി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ഇ​ന്ദു​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ഓ​മ​ന, വാ​ർ​ഡ് മെ​മ്പ​ർ ഷി​ലി ജി​ജു​മോ​ൻ, കീ​ട​നാ​ശി​നി വി​ക​സി​പ്പി​ച്ചെ​ടു​ത്ത തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര കി​ഴ​ങ്ങു​വ​ർ​ഗ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ലെ ഡോ. ​സി.​എ. ജ​യ​പ്ര​കാ​ശ്, കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ലെ ഡോ. ​ദീ​പ ജ​യിം​സ്, ചാ​ഴൂ​ർ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ജി​ഷ, പാ​ട​ശേ​ഖ​ര സ​മി​തി ക​ൺ​വീ​ന​ർ മോ​ഹ​ൻ​ദാ​സ് നേ​തൃ​ത്വം ന​ൽ​കി.