ഉ​ദ്യോ​ഗ​സ്ഥ​ർ ഫോ​ണെ​ടു​ക്ക​ണ​മെ​ന്ന് വ​നം മ​ന്ത്രി​യു​ടെ ക​ർ​ശ​ന നി​ർ​ദേ​ശം
Saturday, January 28, 2023 1:23 AM IST
വ​ട​ക്കാ​ഞ്ചേ​രി: വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഫോ​ണെ​ടു​ക്ക​ണ​മെ​ന്ന് വ​നം മ​ന്ത്രി​യു​ടെ ക​ർ​ശ​ന നി​ർ​ദേ​ശം.
വ​ന്യ​മൃ​ഗ​ശ​ല്യം ഉ​ൾ​പ്പെ​ടെ സ​ഹാ​യം തേ​ടി ആ​രു വി​ളി​ച്ചാ​ലും വ​നം​വ​കു​പ്പി​ലെ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും ഫോ​ണെ​ടു​ക്ക​ണ​മെ​ന്ന് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി ജ​യ​ൻ ചേ​പ്പ​ല​ക്കോ​ട് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി. ജ​യ​ന്‍റെ വീ​ട്ടി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടാ​ന​യി​റ​ങ്ങി​യി​രു​ന്ന സ​മ​യ​ങ്ങ​ളി​ൽ മ​ച്ചാ​ട് റേ​ഞ്ച​ർ ഓ​ഫീ​സ​റെ ഫോ​ണി​ൽ വി​ളി​ക്കു​ക​യും ഫോ​ൺ എ​ടു​ക്കാ​തി​രി​ക്കു​ക​യും പി​ന്നീ​ട് ഫോ​ൺ ബ്ലോ​ക്ക് ചെ​യ്യു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു പ​രാ​തി​യു​മാ​യി മ​ന്ത്രി​യെ സ​മീ​പി​ച്ച​തെ​ന്ന് ജ​യ​ൻ ചേ​പ്പ​ല​ക്കോ​ട് അ​റി​യി​ച്ചു.
ഫോ​ൺ എ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. റേ​ഞ്ച് ഓ​ഫീ​സ​ർ​മാ​ർ മു​ത​ൽ മു​ക​ളി​ലു​ള്ള വ​കു​പ്പ് മേ​ധാ​വി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ചു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​തു സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​ങ്ങ​ളോ, ജ​ന​പ്ര​തി​നി​ധി​ക​ളോ വി​ളി​ച്ചാ​ൽ ഫോ​ൺ എ​ടു​ക്ക​ണം. ഈ ​നി​ർ​ദേ​ശം കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​ൻ ഒ​രാ​ഴ്ച സ​മ​യം ന​ൽ​കും.
അ​തി​നു​ശേ​ഷ​വും വീ​ഴ്ച വ​രു​ത്തി​യാ​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ​രാ​തി ന​ൽ​കി​യ ജ​യ​ൻ ചേ​പ്പ​ല​ക്കോ​ടാ​ണ് മ​ച്ചാ​ട് ച​ന്ദ​ന​ക്കൊ​ള്ള പു​റ​ത്തു കൊ​ണ്ടു​വ​ന്ന​ത്.