വെ​ള്ളാ​നി​ക്കോ​ട് കു​ടും​ബാ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​ന് സ്വ​കാ​ര്യ വ്യ​ക്തി 12 സെ​ന്‍റ് സ്ഥ​ലംന​ൽ​കി
Saturday, January 28, 2023 1:23 AM IST
മു​ട്ടി​ത്ത​ടി: തൃ​ക്കൂ​ർ മു​ട്ടി​ത്ത​ടി-​വെ​ള്ളാ​നി​ക്കോ​ട് കു​ടും​ബാ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​നു സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യി സ്വ​കാ​ര്യ​വ്യ​ക്തി സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന ഭൂ​മി​യു​ടെ രേ​ഖ​ക​ൾ കൈ​മാ​റി. മു​ട്ടി​ത്ത​ടി സ്വ​ദേ​ശി പു​ന്ന​ക്ക​ത്ത​റ ശ​ങ്ക​ര​നാ​രാ​യ​ണ​നാ​ണ് 12 സെ​ന്‍റ് സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ന് ന​ൽ​കി​യ​ത്.​മു​ട്ടി​ത്ത​ടി ശ​ക്തി​ദേ​വി ക്ഷേ​ത്രം ഹാ​ളി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​മ​ണ്‍ ന​ന്പാ​ട​ൻ സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ ഏ​റ്റു​വാ​ങ്ങി. കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ​ങ്ക​ര​നാ​രാ​യ​ണ​നെ എം​എ​ൽ​എ ആ​ദ​രി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ മി​നി ഡെ​ന്നി പ​നോ​ക്കാ​ര​ൻ, പോ​ൾ​സ​ണ്‍ തെ​ക്കും​പീ​ടി​ക, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.