പ​ട്ടാ​ന്പി​യി​ൽ ബൈ​ക്കി​ൽ ടി​പ്പ​റി​ടി​ച്ച് തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു
Saturday, January 28, 2023 10:54 PM IST
പഴയന്നൂർ: പ​ട്ടാ​ന്പി കൊ​പ്പം മു​ള​യ​ങ്കാ​വി​ൽ ബൈ​ക്കി​ൽ ടി​പ്പ​റി​ടി​ച്ച് തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി ചേ​ല​ക്ക​ര തൊ​ഴു​പ്പാ​ടം ആ​ലും​ക​ര വീ​ട്ടി​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ന​ബീ​ൽ (18) ആ​ണ് മ​രി​ച്ച​ത്.

ബൈ​ക്കി​ൽ കൂ​ടെ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​ന്ധു​വാ​യ വെ​ങ്ങാ​നൂ​ർ പ​ര​ക്കാ​ട് പ​ടി​ഞ്ഞാ​റേ പീ​ടി​ക​ക്ക​ൽ വീ​ട്ടി​ൽ ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ളെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യ്ക്കാ​യി​രു​ന്നു അ​പ​ക​ടം. ടി​പ്പ​ർ ലോ​റി​യു​ടെ അ​മി​ത​വേ​ഗ​ത​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്നു സി​സി ടി​വിയി​ൽ നി​ന്ന് വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
​ഉ​മ്മ: ഖ​ദീ​ജ. സ​ഹോ​ദ​ര​ങ്ങ​ൾ: നൗ​ഫ​ൽ, മു​ബീ​ന. ക​ബ​റ​ട​ക്കം ഇന്ന് തൊ​ഴു​പ്പാ​ടം ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.