ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ പൂ​ജാ​രി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, January 28, 2023 10:54 PM IST
അ​ന്തി​ക്കാ​ട് : ചാ​ഴൂ​ർ പ​ഴ​യ​ന്നൂ​ർ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ പൂ​ജാ​രി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക്ഷേ​ത്ര​ത്തി​ൽ താ​ൽ​കാ​ലി​ക​മാ​യി മു​ട്ട്ശാ​ന്തി​ക്ക് വ​ന്ന പി​റ​വം സ്വ​ദേ​ശി ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സു​നി​ലി​ന്‍റെ മ​ക​ൻ ബി​പി​നാണ് (24) ​മരിച്ചത്. കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ കാ​ൽ വ​ഴു​തി ആ​ഴ​മു​ള്ള കു​ള​ത്തി​ൽ മു​ങ്ങി​പ്പോ​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. അ​ന്തി​ക്കാ​ട് പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മു​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം പി​റ​വ​ത്തെ വീ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു.