മ​ക്ക​ളെ ന​ല്ല മ​നു​ഷ്യ​രാ​യി വ​ള​ർ​ത്താ​ൻ മാ​താ​പി​താ​ക്ക​ൾ​ക്കു ക​ഴി​യ​ണം: മ​ന്ത്രി
Sunday, January 29, 2023 12:53 AM IST
അ​ന്ന​മ​ന​ട: മ​ക്ക​ളെ ഡോ​ക്ട​റോ എ​ൻ​ജി​നീ​യ​റോ ഐ​എ​എ​സുകാ​ര​നോ ആ​ക്കാ​ന​ല്ല, ന​ല്ല മ​നു​ഷ്യ​രാ​യി വ​ള​ർ​ത്താ​നാ​ണു മാ​താ​പി​താ​ക്ക​ൾ ശ്ര​മി​ക്കേ​ണ്ട​തെ​ന്നു റ​വ​ന്യൂ മ​ന്ത്രി കെ.​രാ​ജ​ൻ.

ഗാ​നര​ച​യി​താ​വ്, തി​ര​ക്ക​ഥാ​കൃ​ത്ത്, സം​വി​ധാ​യ​ക​ൻ, നോ​വ​ലി​സ്റ്റ് എ​ന്ന​തി​നെ​ല്ലാ​മു​പ​രി പ​ച്ച​യാ​യ മ​നു​ഷ്യ​നാ​ണ് ശ്രീ​കു​മാ​ര​ൻ ത​ന്പി. അ​ടു​ത്തി​ടെ ഒ​ന്നി​ച്ചി​രു​ന്നു നാ​ട​കം കാ​ണു​ന്ന​തി​നി​ടെ അ​ദ്ദേ​ഹം പൊ​ട്ടി​ക്ക​ര​യു​ന്ന​തി​നു സാ​ക്ഷ്യം വ​ഹി​ച്ച​തോ​ടെ​യാ​ണ് ത​നി​ക്കി​ത് ബോ​ധ്യ​മാ​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ര​മ​ൻ അ​ന്ന​മ​ന​ട സ​ർ​ഗപ്രഭ പു​ര​സ്കാ​രം ശ്രീ​കു​മാ​ര​ൻ ത​ന്പി​ക്കു സ​മ​ർ​പ്പി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗാ​യ​ക​നും ഹാ​ർ​മോ​ണി​സ്റ്റു​മാ​യി​രു​ന്ന പ​ര​മ​ന്‍റ പേ​രി​ൽ പ​ര​മ​ൻ അ​ന്ന​മ​ന​ട ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ 25,000 രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും ഉ​ൾ​ക്കൊ​ള്ളു​ന്ന പു​ര​സ്കാ​രം. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചാ​ണ് പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ച​ത്. അ​ഡ്വ.​ വി.​ആ​ർ.​ സു​നി​ൽകു​മാ​ർ എംഎ​ൽഎ അ​ധ്യ​ക്ഷ​നാ​യി.

ഗാ​യ​ക​ൻ മ​ധു ബാ​ല​കൃ​ഷ്ണ​ൻ, സം​ഗീ​ത​ജ്ഞ​ൻ വി​ദ്യാ​ധ​ര​ൻ മാ​സ്റ്റ​ർ, മു​ൻ എംഎ​ൽഎ ടി.​യു.​ രാ​ധാ​കൃ​ഷ്ണ​ൻ, ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി.​ വി​നോ​ദ്, അ​ന്ന​മ​ന​ട ബാ​ബു​രാ​ജ്, വി.​വി.​ ജ​യ​രാ​മ​ൻ, കി​ഷോ​ർ അ​ര​വി​ന്ദ​ൻ, പി.​കെ.​ കി​ട്ട​ൻ, ടി.​കെ.​ സ​തീ​ശ​ൻ, ടെ​സി ടൈ​റ്റ​സ്, അ​ന്ന​മ​ന​ട സു​രേ​ഷ്, ടി.​എ​ൽ.​ സു​ശീ​ല​ൻ, പി.​ടി.​വി​ത്സ​ൻ, ഇ.​വി. ​ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഫൗ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഗാ​നാ​ലാ​പ​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഫോ​ക്‌ലോർ അ​ക്കാ​ദ​മി പു​ര​സ്കാ​ര ജേ​താ​ക്ക​ളാ​യ കെ.​ആ​ർ.​ രാ​മ​ൻ, സു​ബ്ര​ൻ മു​ണ്ട​പിള്ളി എ​ന്നി​വ​രെ​യും സം​സ്ഥാ​ന സ്കൂൾ ക​ലോ​ത്സ​വ​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ച്ചു. ക​ലാ​ഭ​വ​ൻ ഡെ​ൻ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ധു ബാ​ല​കൃ​ഷ്ണ​നും വി​ദ്യാ​ധ​ര​ൻ മാ​സ്റ്റ​റും പ​ങ്കെ​ടു​ത്ത ഗാ​ന​മേ​ള​യും ന​ട​ന്നു.