എം​പ​റ​ർ ഇ​മ്മാ​നു​വ​ൽ ട്ര​സ്റ്റി​നെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു
Sunday, January 29, 2023 12:53 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: മു​രി​യാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന എം​പ​റ​ർ ഇ​മ്മാ​നു​വ​ൽ ട്ര​സ്റ്റി​നെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ഹി​ന്ദു​മ​ഹാ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​ത്യഗ്ര​ഹം അ​ഖി​ലേ​ന്ത്യ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത​ സൗ​ഹാ​ർ​ദം ത​ക​ർ​ക്കു​ന്ന രീ​തി​യി​ലാ​ണ് ട്ര​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്നും ഈ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളി​ൽ സ്പ​ർ​ധ​ക​ൾ ഉ​ട​ലെ​ടു​ക്കു​ന്ന​തി​നും വി​ഭാ​ഗീ​യ​ത വ​ള​ർ​ത്തു​ന്ന​തി​നും ഈ ​ട്ര​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര​ണ​മാ​യി​ട്ടു​ള്ള​താ​യും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.
ക​ർ​മ​സ​മി​തി എ​ന്ന പേ​രി​ൽ നാ​ട്ടു​കാ​ർ ആ​ക്‌ഷൻ കൗ​ണ്‍​സി​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​ആ​ക്‌ഷൻ കൗ​ണ്‍​സി​ലി​ന്‍റെ നേൃ​ത്വ​ത്തി​ൽ നാ​ളെ മു​രി​യാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ബ​ഹു​ജ​ന മാ​ർ​ച്ച് ന​ട​ക്കും. മു​രി​യാ​ട് പ​ള്ളി ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന മാ​ർ​ച്ച് കെ.​പി. ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​പ​റ​ർ ട്ര​സ്റ്റി​ന് അ​ന​ധി​കൃ​ത​മാ​യി പ​ല കാ​ര്യ​ങ്ങ​ളി​ലും എ​ല്ലാവി​ധ ഒ​ത്താ​ശ​ക​ളും ഭ​ര​ണസ​മി​തി ന​ൽ​കു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണു മാ​ർ​ച്ച്. മൂ​ന്നാ​ഴ്ചമു​ന്പ് കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ഒ​രു കു​ടും​ബ​ത്തി​നു നേരേ ക്രൂ​ര ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. ഇ​തേ‌ത്തുട​ർ​ന്ന് ഈ ​പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ലനി​ന്നി​രു​ന്നു.