വി​ദ്യാ​ഭ്യാ​സരം​ഗ​ത്ത് മി​ഷ​ണ​റി​മാ​ർ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ നി​സ്തു​ല​ം: മ​ന്ത്രി ആ​ർ. ബി​ന്ദു
Sunday, January 29, 2023 12:53 AM IST
ഇരിങ്ങാലക്കുട: കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ഷ​ണ​റി​മാ​ർ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ നി​സ്തു​ല​മാ​ണെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു. ഇ​രി​ങ്ങാ​ല​ക്കു​ട ഡോ​ണ്‍ ബോ​സ്കോ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സം മു​ഖ​മു​ദ്ര​യാ​ക്കി​യ സ്ഥാ​പ​ന​മാ​ണ് ഡോ​ണ്‍ ബോ​സ്കോ. ഗു​ണ​മേന്മയു​ള്ള വി​ദ്യാ​ഭ്യാ​സം കാം​ക്ഷി​ച്ചി​രു​ന്ന കേ​ര​ള​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഇ​വി​ടെ പ​ഠി​ച്ചി​രു​ന്നു വെ​ന്ന​തു ത​ന്നെ ഡോ​ണ്‍​ബോ​സ്കോ​യു​ടെ നി​ല​വാ​രം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഇ​രി​ങ്ങാ​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ​ണ്‍ബോ​സ്കോ​യി​ലെ ആ​ത്മീ​യ അ​ന്ത​രീ​ക്ഷ​ത്തി​ലൂ​ടെ പ​ഠി​ച്ചു വ​ള​ർ​ന്ന​വ​ർ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​രാ​യി സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ തു​റ​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സോ​ണി​യ ഗി​രി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സെ​ബി മാ​ളി​യേ​ക്ക​ൽ, സി​സ്റ്റ​ർ വി.​പി. ഓ​മ​ന എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ പി.​ജെ. ഡേ​വി​സ്, വി.​പി. ലി​ല്ലി, ലി​സി സേ​വ്യ​ർ , സ​പ്പോ​ർ​ട്ടിം​ഗ് സ്റ്റാ​ഫ് റോ​സി​ലി ജോ​യ് എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി. റെ​ക്ട​ർ ഫാ. ​എ​മ്മാ​നു​വ​ൽ വ​ട്ട​ക്കു​ന്നേ​ൽ സ്വാ​ഗ​ത​വും ഐ​സി​എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ ഫാ. ​മ​നു പീ​ടി​ക​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.
രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് മ​ഞ്ഞ​ളി, ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​പ​യ​സ് ചി​റ​പ്പ​ണ​ത്ത്, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ മേ​രിക്കു​ട്ടി ജോ​യ്, പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ​ന്തോ​ഷ് മ​ണി​ക്കൊ​ന്പി​ൽ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ജോ​യ്സ​ൻ മു​ള​വ​രി​ക്ക​ൽ, ഫാ. ​ജോ​സി​ൻ താ​ഴ​ത്തേ​റ്റ്, ശി​വ​പ്ര​സാ​ദ്, എം.​ബി. സ​ജി​ത്ത്, ജോ​സ് പോ​ൾ ത​ളി​യ​ത്ത്, ലൈ​സ സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​രോ​ഹി​ത് മി​ഹി​ർ, സി​ബി പോ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.