എടത്തിരുത്തി: 73 വർഷം നേരിട്ട വെല്ലുവിളികളേക്കാൾ കടുത്ത വെല്ലുവിളികളാണു ഭരണഘടന ഇന്നു നേരിടുന്നതെന്നു മന്ത്രി എം.ബി. രാജേഷ്. സർദാർ ഗോപാലകൃഷ്ണന്റെ 74 ാം രക്തസാക്ഷിത്വ വാർഷിക ദിനാചരണ സമ്മേളനം എടത്തിരുത്തിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ സ്ഥാപനങ്ങളെവരെ തങ്ങളുടെ വരുതിയിലാക്കാനാണ് ഇന്ന് ഇന്ത്യ ഭരിക്കുന്ന ബിജെപി ഗവണ്മെന്റിന്റെ ശ്രമമെന്നും മന്ത്രി ആരോപിച്ചു. പി.സി. രാജീവ് അധ്യക്ഷനായി.
മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, സിപിഎം നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു, ജില്ലാ കമ്മിറ്റിയംഗം പി.എം. അഹമ്മദ്, ഇ.ടി. ടൈസണ്‍ എംഎൽഎ, സിപിഎം ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ. വി.കെ. ജ്യോതിപ്രകാശ്, കെ.എ. വിശ്വംഭരൻ, കെ.ആർ. സീത, മഞ്ജുള അരുണൻ, ഇ.കെ. തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. ചന്ദ്രബാബു, ഷിനിത ആഷിക്, എൽഡിഎഫ് നേതാക്കളായ ടി.എൻ. തിലകൻ, സി.ബി. അബ്ദുൽസമദ്, സംഘാടകസമിതി കണ്‍വീനർ എ.വി. സതീഷ്, ട്രഷറർ ഷീന വിശ്വൻ എന്നിവർ സംസാരിച്ചു. സിപിഐയുടേയും സിപിഎമ്മിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സർദാർ ഗോപാലകൃഷ്ണൻ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചത്.