ആ​ദ​ര​വേ​ള​യി​ൽ പിതാവിനെ ചേർത്തുനിർത്തി ഷാ​ജു വാ​ല​പ്പ​ൻ
Sunday, January 29, 2023 12:53 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക​ല്ലേ​റ്റും​ക​ര ബി​വി​എം ഹൈ​സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷത്തിൽ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യി ആ​ദ​രം ഏറ്റു​വാ​ങ്ങു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ പി​താ​വി​നെക്കൂടി വേ​ദി​യി​ലേ​ക്ക് വ​രു​ത്തി ഒ​പ്പം നി​ർ​ത്തി​ പ്രവാസി ബിസിനസുകരാൻ ഷാ​ജു വാ​ല​പ്പ​ൻ. അ​വ​ശ​ ക​ലാ​കാ​ര​ന്മാ​ർ​ക്ക് അ​വ​സ​ര​വും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കാ​ൻ വാ​ല​പ്പ​ൻ ക്രി​യേ​ഷ​ൻ എ​ന്ന സ്ഥാപ​നം തു​ട​ങ്ങുക​യും നി​ര​വ​ധി ജീവകാ​രു​ണ്യ പ്ര​വ​ർ​നങ്ങൾ​ക്കു നേതൃത്വം ന​ൽ​കു​ക​യും ചെ​യ്യു​ന്ന പൂ​ർ​വ വി​ദ്യാ​ർ​ഥി​യെ​ന്ന നി​ല​യി​ലാ​ണു ഷാ​ജുവിനെ മന്ത്രി ഡോ. ​ആർ. ബി​ന്ദു ആ​ദ​രി​ച്ച​ത്.
ആ​ദ​രം ഏ​റ്റു​വാ​ങ്ങാ​ൻ വേ​ദി​യി​ലെ​ത്തി​യ ഷാ​ജു സ്കൂ​ളി​ലെ മു​ൻ​ ജീ​വ​ന​ക്കാ​ര​ൻ കൂ​ടി​യാ​യ പി​താ​വ് ചെ​റി​യ​ക്കുട്ടി അ​ന്തോ​ണി​യെക്കൂടി സ്റ്റേജിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. പ്രാ​യ​ത്തി​ന്‍റെ അ​വ​ശ​ത​കൾ അവഗണിച്ച് അപ്പൻകൂടി വേദിയിലെത്തിയതോടെ സ​ദ​സൊന്നടങ്കം ഹ​ർ​ഷാ​ര​വം മു​ഴ​ക്കി.