വ​നി​താ വോ​ളി​ബോ​ൾ: സെ​ന്‍റ് ജോ​സ​ഫ്സ് ജേ​താ​ക്ക​ൾ
Sunday, January 29, 2023 12:53 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ ന​ട​ന്ന കൊ​ച്ചി ബ്ലൂ ​സ്പൈ​കേ​ർ​സ് ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള അ​ഖി​ല കേ​ര​ള ഇ​ന്‍റ​ർ കോ​ള​ീജിയ​റ്റ് വ​നി​താ വോ​ളി​ബാ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് ചാ​ന്പ്യന്മാ​രാ​യി. ഫൈ​ന​ലി​ൽ പാ​ലാ​ അ​ൽ​ഫോ​ൻ​സ കോ​ള​ജിനെ തോ​ൽ​പ്പി​ച്ചു. ഫൈ​ന​ലി​ൽ ഇ​ന്ത്യ​ൻ പ്രാ​ഫ​ഷ​ണ​ൽ വോ​ളി​ബോ​ൾ ലീ​ഗി​ൽ ക​ളി​ക്കു​ന്ന വി​ദേ​ശ താ​ര​ങ്ങ​ൾ അ​ട​ങ്ങി​യ കൊ​ച്ചി ബ്ലൂ ​സ്പൈ​കേ​ർ​സ് ടീ​മി​ലെ എ​ല്ലാ കാ​യി​ക​താ​ര​ങ്ങ​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
സ​മ്മാ​ന​ദാ​നം തൃ​ശൂ​ർ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. സാം​ബ​ശി​വ​ൻ നി​ർ​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ​സി​സ്റ്റ​ർ ഡോ. എ​ലൈ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ്റ്റാ​ലി​ൻ റാ​ഫേ​ൽ, തു​ഷാ​ർ ഫി​ലി​പ്പ്, ജ​ന​റ​ൽ ക്യാ​പ്റ്റ​ൻ ശി​ല്പ ഷാ​ജി എ​ന്നി​വ​ർ പ്രസം​ഗി​ച്ചു.