വ​ലി​ച്ചെ​റി​യ​ൽ മു​ക്ത കേ​ര​ളം കാ​ന്പ​യി​ൻ;​ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ മാ​ലി​ന്യം നീ​ക്കിത്തു​ട​ങ്ങി
Sunday, January 29, 2023 12:53 AM IST
മു​രി​ങ്ങൂ​ർ:​ വ​ലി​ച്ചെ​റി​യ​ൽ മു​ക്ത കേ​ര​ളം കാ​ന്പ​യി​ന്‍റെ ഭാഗമായി ദേ​ശീ​യ​പാ​ത​യോ​ര​ത്തെ മാ​ലി​ന്യം നീ​ക്കം ചെ​യ്തു തു​ട​ങ്ങി.​ വൃ​ത്തി​യു​ള്ള ന​വ​കേ​ര​ളം -2025 ന്‍റെ ഭാ​ഗ​മാ​യാ​ണ് മേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലും ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്.14,15 വാ​ർ​ഡു​ക​ളി​ൽ ദേ​ശീ​യ​പാ​ത മു​രി​ങ്ങൂ​രി​ൽ റോ​ഡി​ന് ഇ​രു​വ​ശ​ത്തും വ​ൻ തോ​തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തു പ​തി​വാ​യി​രു​ന്നു.​ ആ​ദ്യഘ​ട്ട​ത്തി​ൽ അ​ഗ​സ്ത്യ തീ​യ​റ്റ​റി​നും ചാ​ല​ക്കു​ടി​പ്പാ​ല​ത്തി​നും ഇ​ട​യി​ലു​ള്ള പ്ര​ദേ​ശ​മാ​ണു ശു​ചീ​ക​ര​ണം ന​ട​ന്ന​ത്.​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​ സു​നി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.​ വൈ​സ് പ്ര​സി​ഡ​ന്‍റ് പോ​ളി പു​ളി​ക്ക​ൻ അ​ധ്യക്ഷ​നാ​യി.​ സെ​ക്ര​ട്ട​റി ഗി​രീ​ഷ് ച​ന്ദ്ര​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​ല​ത, വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ റി​ൻ​സി രാ​ജേ​ഷ്, പി.​പി.​ പ​ര​മേ​ശ്വ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​ ഒ​രു വ​ശ​ത്തെ മാ​ലി​ന്യം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യ ശേ​ഷം അ​ടു​ത്ത ഭാ​ഗം ആ​രം​ഭി​ക്കും.​
കാ​മ​റ സം​വി​ധാ​നം, വ​ല കെ​ട്ടി തി​രി​ക്ക​ൽ, ഉ​ദ്യാ​നം ത​യാ​റാ​ക്ക​ൽ എ​ന്നി​വ​യാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ദേ​ശീ​യ പാ​ത മാ​ലി​ന്യക്കൂ​ന്പാ​ര​മാ​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ക​ർ​ശന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​ പ​രി​ശോ​ധ​ന​യി​ൽ ല​ഭി​ച്ച മേ​ൽ​വി​ലാ​സ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തും.​ വ​ഴിവി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തുമൂ​ലം ഇ​രു​ട്ടി​നെ മ​റ​യാ​ക്കി വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടുവ​രു​ന്ന ചാ​ക്ക് കെ​ട്ടു​ക​ൾ വ​ലി​ച്ചെ​റി​യു​ക​യാ​ണ്.​ ചാ​ല​ക്കു​ടി പാ​ല​ത്തി​ന്‍റെ ആ​രം​ഭ​ത്തി​ലു​ള്ള ഒ​രു വ​ഴി​വി​ള​ക്കി​ന്‍റെ ഒ​രു ഭാ​ഗം മാ​ത്ര​മാ​ണ് നി​ല​വി​ൽ തെ​ളി​യു​ന്ന​ത്.​ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​തു ത​ട​യാ​ൻ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും യാ​ത്ര​ക്കാ​രും​ആ​വ​ശ്യ​പ്പെ​ട്ടു.