സം​സ്ഥാ​ന ശാ​സ്ത്ര സ​ാങ്കേ​തി​ക മ്യൂസി​യം: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം
Sunday, January 29, 2023 12:53 AM IST
ചാ​ല​ക്കു​ടി: സം​സ്ഥാ​ന ശാ​സ്ത്ര സ​ാങ്കേ​തി​ക മ്യൂ സി​യ​ത്തി​ന്‍റെ മേ​ഖ​ല ശാ​സ്ത്ര കേ​ന്ദ്ര​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് 2021 - 22 വ​ർ​ഷ​ത്തെ പ്ലാ​ൻ ഫ​ണ്ട് രണ്ടു കോ​ടി ചെ​ല​വ​ഴി​ച്ച് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി നി​ർ​മി​ക്കു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്​ഘാ​ട​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​ ആ​ർ ബി​ന്ദു നി​ർ​വഹി​ച്ചു. ശാ​സ്ത്ര കേ​ന്ദ്ര​ത്തി​ലെ പ്ലാ​നി​റ്റോ​റി​യം വ​രു​ന്ന വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
പ്ലാ​നി​റ്റോ​റി​യ​ത്തി​ന്‍റെ ചോ​ർ​ച്ച മാ​റ്റാ​ൻ നി​ർ​മാ​ണ ക​രാ​റു​കാ​രാ​യ ഫാ​ബി​റ്റാ​റ്റി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു. കു​ട്ടി​ക​ളി​ൽ ശാ​സ്ത്രബോ​ധം വ​ള​ർ​ത്താ​ൻ ഇ​ത്ത​രം ഗാ​സ്ത്ര കേ​ന്ദ്ര​ങ്ങ​ൾ​ക്കു ക​ഴി​യു​മെ​ന്നും മ​ന്ത്രി തു​ട​ർ​ന്നു പ​റ​ഞ്ഞു. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽഎ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ്, മു​ൻ എംഎ​ൽഎ ​ബി.ഡി.​ ദേ​വ​സി, ന​ഗ​ര​സഭ കൗ​ണ്‍​സി​ല​ർമാ​രാ​യ സി.​എ​സ്.​ സു​രേ​ഷ്, സൗ​മ്യ വി​നേ​ഷ്, സ​യ​ന്‍റി​ഫി​ക് ഓ​ഫീ​സ​ർ സി​റി​ൾ കെ.​ബാ​ബു, എ​സ്.എ​സ്. സോ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.