ക​ട​പ്പു​റം സെ​ന്‍റ് സെ​ബാ​സ്റ്റ്യൻ​സ് പള്ളി തി​രു​നാ​ൾ ഇ​ന്ന്
Sunday, January 29, 2023 12:54 AM IST
ക​യ്പ​മം​ഗ​ലം: ക​ട​പ്പു​റം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ലെ അ​ന്പു തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. രാ​വി​ലെ ഏ​ഴി​ന് രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു വയ്​ക്ക​ൽ, പ്ര​സു​ദേ​ന്തി വാ​ഴ്ച, 7.30 നു​ള്ള ആ​ഘോ​ഷ​മാ​യ പാ​ട്ടു കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​ണ്‍ പാ​ലി​യേ​ക്ക​ര സി​എം​ഐ മു​ഖ്യ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ്. വൈ​കീ​ട്ട് അ​ഞ്ചി​ന് പ്ര​ദ​ക്ഷി​ണം, രാ​ത്രി വ​ർ​ണ മ​ഴ.
ഇ​ന്ന​ലെ വൈ​കീ​ട്ട് ന​ട​ന്ന ച​ട​ങ്ങി​ൽ ഫാ. ​സോ​ജോ ക​ണ്ണ​ന്പു​ഴ തി​രു​നാ​ളി​നു കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, നൊ​വേ​ന, വിശുദ്ധ കു​ർ​ബാ​ന എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു.

കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി നെ​റ്റ്ബോ​ൾ
വ​നി​താ മ​ത്സ​രം ക്രൈ​സ്റ്റിൽ ആ​രം​ഭി​ച്ചു

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി നെ​റ്റ്ബാ​ൾ വ​നി​താ മ​ത്സ​രം ക്രൈ​സ്റ്റ് കോ​ള​ജി​ൽ ഫാ. ​ജോ​യ് പി​നി​ക്ക​പ്പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെയ്തു. ഡോ. ​ബി​ന്ദു ടി. ​ക​ല്ല്യാ​ണ്‍, ഡോ. ​പോ​ൾ ചാ​ക്കോ, ഡോ. ​സെ​ബാ​സ്റ്റ്യ​ൻ, എം.​എ​ൻ. നി​ധി​ൻ, ഡോ. ​ലേ​ഖ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ക്രൈ​സ്റ്റ് കോ​ള​ജ് സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ദേ​വ​ഗി​രി​യെ തോ​ൽ​പി​ച്ചു.