എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ: ദേ​ശീ​യ സെ​മി​നാ​ർ
Sunday, January 29, 2023 12:57 AM IST
തൃ​ശൂ​ർ: ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

ഇ.​എം. സോ​ണോ 2023 ആ​ൻ​ഡ് എ​ക്സാം​ത​ലോ​ൻ എ​ന്ന പ​രി​പാ​ടി ഡ​ൽ​ഹി എ​യിം​സി​ലെ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ഞ്ജീ​വ് ബോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​മ​ർ​ജ​ൻ​സി സോ​ണോ​ഗ്രാ​ഫി എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ഇ.​എം. സോ​ണോ എ​ന്ന ര​ണ്ട് ദി​വ​സ​ത്തെ ശി​ൽ​പ​ശാ​ല​യും ഇ​തോ​ടു​കൂ​ടി ന​ട​ന്നു. എ​യിം​സി​ലെ​യും പോ​ണ്ടി​ച്ചേ​രി ജി​പ്മ​റി​ലേ​യും മ​ണി​പ്പാ​ൽ കെ ​എം​സി​യി​ലേ​യും വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ, സി​ഇ​ഒ ഡോ. ​ബെ​ന്നി ജോ​സ​ഫ്, എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബാ​ബു ഉ​റു​മീ​സ് പാ​ലാ​ട്ടി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ പി​ജി കോ​ഴ്സ് കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി തു​ട​ങ്ങു​ന്ന​ത് ജൂ​ബി​ലി മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ്.